breaking news New

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു

ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്ന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കും തിരിച്ചും അധിക ബസുകൾ സർവീസ് നടത്തും.

യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓൺലൈൻ റിസർവേഷൻ സൗകര്യവും ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങി പ്രധാന ജില്ലകളിലേക്ക് സർവീസുകളുണ്ടാകും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മൈസൂരുവിൽ നിന്ന് കണ്ണൂരിലേക്കും മധുരയിലേക്കും ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് തിരിച്ചും ഈ സർവീസുകൾ ലഭ്യമാണ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കാനും കെ.എസ്.ആർ.ടി.സി തീരുമാനിച്ചിട്ടുണ്ട്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ www.keralartc.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ റിസർവ് ചെയ്യാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4