breaking news New

കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ ഇനി ഊബർ ആപ്പിലൂടെ ബുക്ക് ചെയ്യാം

ഓൺലൈൻ ടാക്‌സി പ്ലാറ്റ്ഫോമായ ഊബറുമായി കെഎസ്ആർടിസി കൈകോർത്തതോടെയാണ് സൗകര്യം ലഭ്യമാകുന്നത്. വിവിധ യാത്രാമാർഗങ്ങളെ ബന്ധിപ്പിക്കുന്ന ഫസ്റ്റ് മൈൽ–ലാസ്റ്റ് മൈൽ കണക്ടിവിറ്റിയുടെ ഭാഗമായാണ് നടപടി. സർക്കാരിൻ്റെ നൂറുദിന കർമപദ്ധതിയിയുടെ ഭാഗമാണിത്.

പദ്ധതിയിലൂടെ വീട്ടിൽ നിന്ന് ബസ് സ്റ്റോപ്പിലേക്കുള്ള ടാക്സിയോ ഓട്ടോറിക്ഷയോ ബുക്ക് ചെയ്യുന്നതിനൊപ്പം കെഎസ്ആർടിസി ബസിന്റെ ടിക്കറ്റും എടുക്കാം. ബസിറങ്ങിയ ശേഷം ആവശ്യമായ ടാക്സിയും മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ബസ് എത്തുമ്പോഴേക്കും ബുക്ക് ചെയ്ത വാഹനം യാത്രക്കാരെ കാത്ത് സ്റ്റോപ്പിലുണ്ടാകും.

കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാ വിവരങ്ങൾ ഊബറിന് കൈമാറുന്നതിനാൽ ബസ് വൈകിയാലും തുടർയാത്ര അതനുസരിച്ച് ക്രമീകരിക്കാനാകും. നിലവിൽ അന്തഃസംസ്ഥാന കെഎസ്ആർടിസി ബസുകൾ ഊബർ ആപ്പിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

അന്തർജില്ലാ കെഎസ്ആർടിസി ബസുകളെയും ഊബർ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടിക്കറ്റ് തുക ഉടൻ തന്നെ കെഎസ്ആർടിസിക്ക് ലഭിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ടിക്കറ്റ് ബുക്കിങ് വർധിപ്പിക്കാനാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4