ആഗസ്റ്റ് 21 മുതൽ 25 വരെയും, ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 3 വരെയും കൂടുതൽ ദീർഘദൂര ബസുകളും അധിക സർവീസുകളും നിരത്തിലിറക്കും.
ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും. തിരക്കനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കും.
പുതിയ എക്സിക്യൂട്ടീവ് സർവീസുകൾ:
ആലപ്പുഴ - ബെംഗളൂരു റൂട്ടിൽ പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം - എറണാകുളം എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് ആഗസ്റ്റ് 20 മുതൽ ആരംഭിക്കും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക ടൂറിസം ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവോണം ഒഴികെയുള്ള ദിവസങ്ങളിൽ പരമാവധി സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. 9447071021 എന്ന നമ്പറിലേക്ക് 'ഹായ്' (Hi) എന്ന് സന്ദേശം അയച്ച് ബസ് വിവരങ്ങൾ അറിയാനും ബുക്ക് ചെയ്യാനും സാധിക്കും. 'എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ്' (Ente KSRTC NEO OPRS) മൊബൈൽ ആപ്പ് വഴിയും, www.keralartc.com വെബ്‌സൈറ്റ് വഴിയും, കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ റിസർവ് ചെയ്യാം.
ഓണക്കാല അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് വിപുലമായ യാത്രാ സൗകര്യങ്ങളുമായി കെ.എസ്.ആർ.ടി.സി
Advertisement
Advertisement
Advertisement