തിരുവനന്തപുരം :
പരിശോധനകളില്‍ വ്യക്തമായ തെളിവുകള്‍ ശേഖരിക്കുന്നതിനും നിയമനടപടികള്‍ ശക്തമാക്കുന്നതിനുമായാണ് നീക്കം.
നിലവില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ സ്വന്തം മൊബൈല്‍ ഫോണുകളിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. എന്നാല്‍ വ്യക്തതക്കുറവും, ഫോണുകള്‍ തെളിവായി കോടതിയില്‍ ഹാജരാക്കേണ്ടി വരുമ്പോഴുണ്ടാകുന്ന വ്യക്തിഗത ഡാറ്റാ പ്രശ്‌നങ്ങളും കാരണം ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മടിച്ചിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാനാണ് എല്ലാ ജില്ലകള്‍ക്കുമായി ഓരോ ഡിജിറ്റല്‍ ക്യാമറകള്‍ വീതം വാങ്ങുന്നത്.
ക്യാമറകള്‍ വാങ്ങുന്നതിനായി 5.6 ലക്ഷം രൂപയുടെ അനുമതി കെ.എസ്.ഇ.ബി മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ യോഗത്തില്‍ നല്‍കി. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസ് (GeM) പോര്‍ട്ടല്‍ വഴിയായിരിക്കും വാങ്ങല്‍. 30x സൂം, ഫുള്‍ എച്ച്.ഡി/4K വീഡിയോ റെക്കോര്‍ഡിംഗ്, തീയതി, സമയം, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അത്യാധുനിക ക്യാമറകളാണ് കെ.എസ്.ഇ.ബി വാങ്ങുന്നത്.
സംസ്ഥാനത്ത് വൈദ്യുതിമോഷണവും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ട് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിനായി 14 പുതിയ ഡിജിറ്റല്‍ ക്യാമറകള്‍ വാങ്ങാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു
Advertisement
Advertisement
Advertisement