പ്രായഭേതമന്യേ എല്ലാവരും ജീൻസ് ഫാൻസാണെന്നത് സംശയമില്ലാത്ത കാര്യമാണ്. അതും ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ജീൻസാണല്ലോ ട്രെൻഡിങ്.
ഫോർമൽ ആയോ കാഷ്വൽ ആയോ ജീൻസ് ഉപയോഗിക്കാം എന്നത് തന്നെയാണ് ജീൻസിനെ വ്യത്യസ്തമാക്കുന്നത്. എന്നാൽ പെട്ടെന്ന് നരച്ച് പോകുന്നതും, പുതുമ നഷ്ടപ്പെട്ടുപോകുന്നതും, അലക്കാനുള്ള ബുദ്ധിമുട്ടുമാണ് എല്ലാവരുടേയും പ്രശ്നം. അതുപോലെ മറ്റൊരു സംശയമാണ് എത്ര തവണ ജീൻസ് കഴുകാതെ ഉപയോഗിക്കാം എന്നുള്ളത്.
ജീൻസ് കഴുകാൻ മടി പിടിക്കുന്നത് നല്ലതാണന്നേ. ആണ്, സത്യമാണ്. ജീൻസ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ ഭംഗി നിലനിൽക്കും. എന്താണെന്നല്ലേ ? കാരണം അവയിലെ ഡെയിങ് ടെക്‌നിക്കുകളാണ്. ജീൻസിൽ പ്രകൃതിദത്ത ത്രെഡുകളും ഒന്നിലധികം ഇൻഡിഗോ ബാത്ത് ഉൾപ്പെടുന്ന ഒരു പുരാതന ഡൈയിംഗ് ടെക്‌നികുകളും ഉപയോഗിച്ചാണ് നിറം നൽകുന്നത്. നിറം കൊടുക്കുന്ന പ്രക്രീയയിൽ ചായം പുറം പാളിയെ മൂടുന്നു. അതേസമയം കോർ വെളുത്തതായി തുടരും. കാലക്രമേണ നാരുകളിലെ നിറം മങ്ങുന്നതുകൊണ്ടാണ് അത് നരച്ചതായി തോന്നുന്നത്. നിറം മങ്ങിപ്പോകുന്നത് കൊണ്ടും കട്ടിയുള്ള വസ്ത്രമായതുകൊണ്ടും ജീൻസ് എപ്പോഴും കഴുകി ഉപയോഗിക്കേണ്ട. നാല് മുതൽ ആറ് തവണ വരെ ഉപയോഗിച്ച ശേഷം ജീൻസ് കഴുകിയാൽ മതി.
ജീൻസ് കഴുകുമ്പോൾ കൈകൊണ്ട് തന്നെ കഴുകാൻ ശ്രമിക്കുക. അതായത്, വാഷിങ് മെഷീനിൽ ഇടുന്നത് ഒഴിവാക്കുക. വാഷിങ് മെഷീനിൽ ഇടുമ്പോൾ ഇത് മറ്റ് തുണികളുമായി ഉരസാൻ കാരണമാകുന്നതുകൊണ്ട് കളർ നൂലുകൾക്ക് തേയ്മാനം ഉണ്ടാകും. ഇത് നിറം പെട്ടന്ന് മങ്ങാൻ കാരണമാകും. കൂടാതെ ജീൻസ് കഴുകുമ്പോൾ തണുത്തവെള്ളത്തിൽ തന്നെ കഴുകാൻ ശ്രമിക്കുക.
ജീൻസ് എന്നും കഴുകിയാൽ അധികനാൾ ഉപയോഗിക്കാൻ കഴിയില്ല : ജീൻസ് രണ്ട് മൂന്ന് തവണ ഇട്ടിട്ട് കഴുകിയാൽ മതിയോ ? ജീൻസ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ ഭംഗി നിലനിൽക്കും ; എന്താണെന്നല്ലേ ? കാരണം ഇതാണ് ...
Advertisement
Advertisement
Advertisement