സഹപ്രവര്‍ത്തകയായ ജെസിക്ക മീറിനൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വളര്‍ത്തിയെടുത്ത കേല്‍ വാസബി മസ്റ്റാര്‍ഡ് ഗ്രീന്‍സ് എന്നിവ വിളവെടുത്തു പാകം ചെയ്യുന്ന ദൃശ്യങ്ങളാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഭൂമിയില്‍ നിന്ന് മാസങ്ങളോളം നീളുന്ന ബഹിരാകാശ ദൗത്യങ്ങളില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള നാസയുടെ ഗവേഷണ ഭാഗമായാണ് ഈ വിളവെടുപ്പ് നടത്തിയത്. നാസയുടെ 'വെജ്ജി' പ്ലാന്റ് ഗ്രോത്ത് ചേമ്പറില്‍ ഏകദേശം ഒരു മാസമെടുത്താണ് ഈ പച്ചക്കറികള്‍ കൃഷി ചെയ്‌തെടുത്തത്.
'അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒരു മാസം കൊണ്ട് വളര്‍ത്തിയെടുത്ത ഈ കേലും വാസബി മസ്റ്റാര്‍ഡും ഉപയോഗിച്ച് ലളിതവും രുചികരവുമായ ഒരു വിഭവമാണ് ഞങ്ങള്‍ തയ്യാറാക്കിയത്. ഇത് ഞങ്ങള്‍ ഉണ്ടാക്കിയതില്‍ വെച്ച് ഏറ്റവും മികച്ച ഭക്ഷണമായിരിക്കാം. അഭിമാനം തോന്നുന്ന നിമിഷം,' എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് അനില്‍ മേനോന്‍ കുറിച്ചു.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത്തരം കൃഷി രീതികള്‍ ഏറെ നിര്‍ണ്ണായകമാണ്. ബഹിരാകാശ സഞ്ചാരികള്‍ക്ക് പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ക്ക് പുറമേ പുതിയ പച്ചക്കറികള്‍ ലഭ്യമാക്കുന്നത് അവരുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്താനും മാനസിക ഉന്മേഷത്തിനും സഹായിക്കും. ഭൂമിയില്‍ നിന്ന് എത്തിക്കേണ്ട ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
ബഹിരാകാശ നിലയത്തില്‍ വിളവെടുത്ത പച്ചക്കറികള്‍ കൊണ്ട് ഭക്ഷണം പാകം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനില്‍ മേനോന്‍
Advertisement
Advertisement
Advertisement