ഡിയാജിയോ, പെർനോഡ് റിക്കാർഡ് തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ പ്രീമിയം ബ്രാൻഡുകളുടെ വില കുറച്ചതോടെ ഇന്ത്യൻ നിർമിത വിസ്‌കികൾക്ക് വിപണിയിൽ കടുത്ത മത്സരം നേരിടേണ്ടിവരും.
നിലവിൽ 150 ശതമാനത്തിൽനിന്ന് 75 ശതമാനമായി കുറച്ച ഇറക്കുമതിത്തീരുവ അടുത്ത പത്തുവർഷത്തിനുള്ളിൽ 40 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്.
ജോണി വാക്കർ ബ്ലാക്ക് ലേബലിന്റെ മുൻപത്തെ വില 4,250 രൂപയായിരുന്നെങ്കിൽ പുതിയ വില 3,800 രൂപയാണ്. ജെ ആൻഡ് ബി (J&B) ബ്രാൻഡിന്റെ മുൻപത്തെ വില 2,300 രൂപയായിരുന്നത് കുറഞ്ഞ് 1,700 രൂപയായി. മറ്റു പ്രമുഖ ബ്രാൻഡുകളായ ഷിവാസ്, ബാലന്റൈൻസ്, ദ ഗ്ലെൻലിവറ്റ് എന്നിവയുടെ വിലയും ഉടൻ കുറയും. ഇതിനായി പെർനോഡ് റിക്കാർഡ് സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.
ഈ വിലക്കുറവ് ഇന്ത്യയിലെ പ്രീമിയം വിസ്‌കി വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇതിനോടകം വിലക്കുറവ് ദൃശ്യമായിട്ടുണ്ട്. ഹരിയാണയും സ്‌കോച്ച് വിസ്‌കിയുടെ പ്രധാന വിപണികളിലൊന്നാണ്. ഇറക്കുമതി ചെയ്യുന്ന സ്‌കോച്ച് വിസ്‌കികളുടെ വില കുറയുന്നത് അമൃത്, പോൾ ജോൺ, രാംപൂർ തുടങ്ങിയ ഇന്ത്യൻ സിംഗിൾ മാൾട്ട് ബ്രാൻഡുകളുമായുള്ള വിലവ്യത്യാസം കുറയ്ക്കും. ഇത് പ്രാദേശിക ബ്രാൻഡുകൾക്ക് കടുത്ത വെല്ലുവിളിയാകും. 2025-ൽ ഇന്ത്യയിലെ സ്‌കോച്ച് വിപണി അഞ്ചുശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്, മുൻവർഷം ഇത് ആറ് ശതമാനം ആയിരുന്നു.
തീരുവ പകുതിയായി കുറഞ്ഞെങ്കിലും ചില്ലറവില്പനവിലയിൽ അത്രതന്നെ കുറവുണ്ടായിട്ടില്ല. വില നിശ്ചയിക്കുന്നതിൽ ഇറക്കുമതിത്തീരുവ ഒരു ഭാഗം മാത്രമാണ്. സംസ്ഥാന എക്‌സൈസ് ഡ്യൂട്ടികൾ, നികുതികൾ, വിതരണച്ചെലവുകൾ, ലാഭവിഹിതം എന്നിവയും വിലയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ, പുതുക്കിയ വില പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് വിസ്‌കികൾ യു.കെ.യിൽ ഉത്പാദിപ്പിച്ചതാണെന്ന തെളിവുസഹിതം കമ്പനികൾ സംസ്ഥാന എക്‌സൈസ് അധികൃതർക്ക് അപേക്ഷ നൽകേണ്ടതുണ്ട്.
ഇന്ത്യ-യു.കെ. വ്യാപാരക്കരാർ രാജ്യത്തെ സ്‌കോച്ച് വിസ്‌കി വിപണിയിൽ പുതിയ മത്സരത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
Statutory Warning : മദ്യപാനം ആരോഗ്യത്തിന് ഹാനികരം.
ഇന്ത്യ-യു.കെ. വ്യാപാരക്കരാർ പ്രാബല്യത്തിൽ ; സ്‌കോച്ച് വില താഴേക്ക്
Advertisement
Advertisement
Advertisement