ലക്ഷദ്വീപിന്റെ വടക്കന് ഭാഗങ്ങള്ക്കും സമീപ പ്രദേശങ്ങള്ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. തമിഴ്നാടിനും തെക്കന് തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങള്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.
കേരളത്തില് ഇന്ന് മുതല് 20 വരെയുള്ള ദിവസങ്ങളില് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയ്ക്കാണ് സാധ്യത കല്പ്പിക്കുന്നത്. ഇന്ന് മുതല് 18, 19, 20 തീയതികളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില് 30-40 കി.മീ. വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യത.
അടുത്ത നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്, കാസര്കോട് ജില്ലകളിലും ചൊവ്വാഴ്ച്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പ് നൽകി.
കേരളത്തില് അടുത്ത നാലുദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് !!
Advertisement
Advertisement
Advertisement