breaking news New

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തി

കൊച്ചി :
മുളന്തുരുത്തി സൂനഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ സന്ദർശനം.

സഭാ തർക്കത്തിൽ ഇരുവിഭാഗവും അനുരഞ്ജനത്തിനും സമാധാനത്തിനും ശ്രമിക്കണമെന്ന് ബാവ ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ബാവയെ സഭാ നേതൃത്വവും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.

നവംബർ 13-ന് പുത്തൻകുരിശിൽ നടക്കുന്ന മുറോൻ കൂദാശയ്ക്ക് ബാവ കാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന യാക്കോബായ ക്രിസ്ത്യൻ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി വി ഡി സതീശൻ ആണ്. വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം നവംബർ 16-ന് അദ്ദേഹം ലെബനനിലേക്ക് മടങ്ങും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4