breaking news New

ബിയർ പ്രിയരുടെ രുചിക്കും മൂഡിനും അനുസരിച്ച് പാനീയം തയ്യാറാക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുമായി ഹെയ്നെക്കൻ

ഉപഭോക്താവിന്റെ വ്യക്തിഗത ഇഷ്ടങ്ങൾ, അന്നത്തെ കാലാവസ്ഥ, വ്യക്തിത്വം തുടങ്ങിയ വിവരങ്ങൾ വിശകലനം ചെയ്ത് 135 വ്യത്യസ്ത രുചികളിൽ അനുയോജ്യമായ ബിയർ തയ്യാറാക്കുന്ന ‘Personalized Draft’ സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്.

മൊബൈൽ ഫോണിൽ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്ത് സ്വന്തം ഇഷ്ടങ്ങളും മറ്റ് വിവരങ്ങളും നൽകിയാൽ മതി. മെഷീനിൽ സംയോജിപ്പിച്ചിരിക്കുന്ന വിവിധ ബാരലുകളിൽ നിന്നുള്ള ബിയർ കൃത്യമായ അനുപാതത്തിൽ ബ്ലെൻഡ് ചെയ്ത് ഉപഭോക്താവിന് അനുയോജ്യമായ രുചി തയ്യാറാക്കുന്നതാണ് സംവിധാനം. ബിയർ ഗ്ലാസിലേക്ക് എത്തുമ്പോൾ അതിലെ ചേരുവകളും മറ്റ് വിവരങ്ങളും ഉൾപ്പെടുത്തിയ വ്യക്തിഗത ലേബലും പ്രിന്റ് ചെയ്ത് ലഭിക്കും.

ഉപഭോക്താവിന്റെ പ്രിയപ്പെട്ട സിനിമകൾ, വ്യക്തിത്വം, അന്നത്തെ കാലാവസ്ഥ, ഒപ്പമുള്ള സുഹൃത്തുക്കളുടെ എനർജി തുടങ്ങിയ വിവരങ്ങൾ കൂടി പരിഗണിച്ചാണ് എഐ അനുയോജ്യമായ രുചി നിർദേശിക്കുന്നത്. ഒരേ തരത്തിലുള്ള ബിയർ മാത്രം തിരഞ്ഞെടുക്കുന്നവർക്ക് പുതിയ രുചികൾ പരീക്ഷിക്കാൻ അവസരം നൽകുന്നതാണ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ഹെയ്നെക്കൻ പറയുന്നു. ഹെയ്നെക്കന്റെ പരീക്ഷണാത്മക ഇന്നൊവേഷൻ ഹബ്ബായ ‘Heineken Studio’യുടെ ഭാഗമായാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ഗ്ലോബൽ മാസ്റ്റർ ബ്രൂവറും ഗവേഷകരും ചേർന്നാണ് സംവിധാനം വികസിപ്പിച്ചത്.
ആംസ്റ്റർഡാമിലെ ഹെയ്നെക്കൻ എക്സ്പീരിയൻസ് സെന്ററിലും വരാനിരിക്കുന്ന എഫ്1 മെക്സിക്കോ, ലാസ് വെഗാസ് ഗ്രാൻഡ് പ്രീ വേദികളിലെ ഹെയ്നെക്കൻ സ്റ്റുഡിയോ ട്രക്കുകളിലും സന്ദർശകർക്ക് ഈ സാങ്കേതികവിദ്യ പരീക്ഷിക്കാനാകും. ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് സംവിധാനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4