breaking news New

ഉത്തരേന്ത്യയില്‍ കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു !!

തിങ്കളാഴ്ച പെയ്ത കനത്ത മഴ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് മൂന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ 15 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.

ഇതില്‍ 12 വിമാനങ്ങള്‍ ജയ്പൂരിലേക്കും രണ്ടെണ്ണം ചണ്ഡീഗഡിലേക്കും ഒരെണ്ണം ലഖ്നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. സര്‍വീസുകള്‍ ശരാശരി 32 മിനിറ്റോളം വൈകിയാണ് ഓപറേറ്റ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഇതുവരെ 262 സര്‍വീസുകളെയാണ് ഈ പ്രതിസന്ധി ബാധിച്ചതെന്ന് ഫ്‌ലൈറ്റ്റഡാര്‍24 കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. മഴ കനത്തതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും അമര്‍ന്നു. വിമാനത്താവളത്തിലേക്ക് പോകാനിറങ്ങിയ യാത്രക്കാരും ഈ ഗതാഗതക്കുരുക്കില്‍ കുടുങ്ങി വലഞ്ഞു.

നിലവില്‍ ഗുരുഗ്രാമിലും ഫരീദാബാദിലും കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലര്‍ട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സോഹ്ന റോഡില്‍ രണ്ടടിയോളം വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാല് കിലോമീറ്ററോളം നീളത്തിലാണ് ഗതാഗതക്കുരുക്കുണ്ടായത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4