breaking news New

യുഎഇയിൽ ഇന്ന് കനത്ത മൂടൽമഞ്ഞ് : അബുദാബിയുടെ വിവിധ ഭാ​ഗങ്ങളിൽ ഇന്ന് പുലർച്ചെ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തു

രാവിലെ 9 മണി വരെയും ഈ സ്ഥിതി തുടരുമെന്നതിനാൽ ദേശീയ കാലാവസ്ഥ കേന്ദ്രം റെ‍ഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ദൃശ്യപരത കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധ പുലർത്തണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ന് പുലർച്ചെ അബുദാബിയിലെ ഹബ്ഷാൻ, സായിദ് സിറ്റി, അൽ ഹംറ (അൽ ദഫ്ര മേഖല), അർജൻ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് രാജ്യത്തുടനീളം മേ​ഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും പലയിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 30 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്ത് ഇന്ന് രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ താപനില 40 മുതൽ 45 ഡി​ഗ്രി സെൽഷ്യസ് വരെയും ഏറ്റവും കുറവ് 19 മുതൽ 23 ഡി​ഗ്രി സെൽഷ്യസ് വരെയുമായിരിക്കും.

രാജ്യത്തുടനീളമുള്ള കാലാവസ്ഥ ചില സമയങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയോടെ പര്‍വതങ്ങളില്‍ സംവഹന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് പൊടിയും മണലും വീശാന്‍ ഇടയാക്കും. രാജ്യത്ത് ഉയര്‍ന്ന താപനില 43 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസിനുമിടയിലും താഴ്ന്ന താപനില ശരാശരി 23 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

തീരപ്രദേശങ്ങളില്‍ ശരാശരി താപനില 37 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസായിരിക്കും. യുഎഇയിലെ പര്‍വതപ്രദേശങ്ങളില്‍ 34 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. തീരപ്രദേശങ്ങളില്‍ ഈര്‍പ്പം 70 മുതല്‍ 90 ശതമാനം വരെ ഉയരും. അതേസമയം, പര്‍വതപ്രദേശങ്ങളില്‍ ഇത് 55 മുതല്‍ 70 ശതമാനം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രിയിലും വ്യാഴാഴ്ച രാവിലെയും പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ആപേക്ഷിക ആര്‍ദ്രത വര്‍ധിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5