breaking news New

ഹൃദയാഘാത മരണങ്ങൾ കൂടുന്നു !! ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കൂടുതലാണെങ്കിലും തടയാൻ കഴിയുന്ന ഒരു രോഗമാണിത് ; അതിനുള്ള വഴികളുണ്ട് ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ...


ധാരാളം വെള്ളം കുടിക്കാം

ദിവസവും 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കാം. ധാരാളം ജലാംശം ശരീരത്തിലെത്തുന്നത് രക്തസമ്മർദം നിയന്ത്രിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.

ദിവസവും നടക്കാം

ദിവസവും അരമണിക്കൂർ നടക്കുന്നത് ശരീരഭാരവും സമ്മർദവും (stress) നിയന്ത്രിക്കും.ഇത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്തപ്രവാഹം വർധിപ്പിക്കുകയും ചെയ്യും.

പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം

നട്സ്, സീഡ്സ്, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പഴങ്ങൾ, ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഒപ്പം പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, റെഡ് മീറ്റ്, പഞ്ചസാര ഇവയുടെ ഉപയോഗം കുറയ്ക്കാം.

നിയന്ത്രിക്കാം രക്തസമ്മർദം

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, സമ്മർദം കുറയ്ക്കുക ഒപ്പം പതിവായി വ്യായാമം ചെയ്യുക. ഇത് രക്തസമ്മർദ്ദം സാധാരണ നിലനിർത്താൻ സഹായിക്കും.

പുകവലി ഒഴിവാക്കാം

പുകവലി ഹൃദ്രോഗസാധ്യത കൂട്ടുകയും രക്തധമനികളെ നശിപ്പിക്കുകയും ചെയ്യും. പരോക്ഷ പുകവലി ഒഴിവാക്കുക. പുകവലിക്കുന്ന ശീലം ഉപേക്ഷിക്കുക.

നന്നായി ഉറങ്ങാം

ഹൃദയത്തിൻ്റെ ആരോഗ്യം ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു. ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുക . 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം.

മദ്യപാനം ഉപേക്ഷിക്കാം

കൂടിയ അളവിലുള്ള മദ്യം ഉപയോഗിക്കുന്നത് ഹൃദയത്തിലെ പേശികളെ ദുർബലപ്പെടുത്തുകയും രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യും.

ഹൃദയത്തെ ശക്തിപ്പെടുത്താം

ഹൃദയത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ സ്ട്രെങ്ത് ട്രെയിനിങ്ങോ റസിസ്റ്റൻസ് ട്രെയിനിങ്ങോ ചെയ്യുക.

സമ്മർദം കുറയ്ക്കാം

ദീർഘനാളായുള്ള സമ്മർദം (സമ്മർദ്ദം) ഹൃദയമിടിപ്പിൻ്റെ നിരക്കും രക്തസമ്മർദവും വർധിപ്പിക്കും. ജേണലിംഗ്, യോഗ, ധ്യാനം ഇവ പരിശീലിക്കുന്നത് സമ്മർദം അകറ്റാൻ സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കാം

ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ശ്രമിക്കാം. ചെറിയ ശരീരഭാരം കുറയുന്നതുപോലും ശാരീരിക ആയാസം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

കൊളസ്ട്രോൾ പരിശോധിക്കാം

പതിവായി എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോളും എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോളും പരിശോധിക്കാം. ഭക്ഷണത്തിൽ ആവശ്യമായ മാറ്റം കൊണ്ടുവരാം.

ഉപ്പ് കുറയ്ക്കാം

ഉപ്പ് അധികമായാൽ രക്തസമ്മർദ്ദം ഉയരും. പായ്ക്കറ്റിൽ ലഭ്യമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്‌ക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5