സമ്മർദം, ഉത്കണ്ഠ, ഉറങ്ങുന്നതിനുമുമ്പ് കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുക, ചില മരുന്നുകൾ, ഹോർമോൺ മാറ്റങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളിൽ ആർത്തവവിരാമം, ആസിഡ് റിഫ്ലക്സ്, ആസ്ത്മ അല്ലെങ്കിൽ മൂത്രാശയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവ കാരണത്താൽ ഉറക്ക കുറവ് അനുഭവപ്പെടാം.
ശരിയായ ഉറക്ക രീതി ഇല്ലാത്തതാണ് ഇതിന്റെ കാരണം. ക്രമരഹിതമായ സമയങ്ങളിൽ ഉറങ്ങുക, ഉറങ്ങുന്നതിനുമുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുക തുടങ്ങിയ മോശം ഉറക്ക ശീലങ്ങൾ രാത്രിയിൽ ഇടയ്ക്കിടെ ഉണരുന്നതിന് കാരണമാകും.
രാത്രിയിൽ നന്നായി ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, എന്തോ ശരിയല്ലെന്ന് ശരീരം പറയുന്നതാണ് അർത്ഥമാക്കുന്നത്. കുറച്ച് കഴിയുമ്പോൾ എല്ലാം ശരിയാകുമെന്ന് കരുതി ഈ പ്രശ്‌നങ്ങളെ അവഗണിക്കരുത്. ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.ഉറക്കത്തിൽ ഇടയ്ക്കിടെ ഉണരുന്നതിന്റെ ശരിയായ കാരണം കണ്ടെത്തി പ്രശ്നം പരിഹരിക്കാനുള്ള നിർദേശം നൽകാൻ അവർക്ക് കഴിയും.
രാത്രിയിൽ ഇടയ്ക്കിടെ എഴുന്നേൽക്കാറുണ്ടോ ? എഴുന്നേറ്റാൽ പിന്നെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ടോ ? ഇങ്ങനെ എഴുന്നേൽക്കുന്നത് എന്തുകൊണ്ടാണ് എന്ന് അറിയുമോ ? രാത്രിയിൽ ഇടയ്ക്കിടെ ഉറക്കമുണരുന്നതിന് പിന്നിൽ വിവിധ കാരണങ്ങളുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധർ
Advertisement

Advertisement

Advertisement

