സ്വീഡനിലെ ഉപ്സാല സർവകലാശാല നടത്തിയ പഠനത്തിൽ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഉറക്കത്തിന്റെ ദൈർഘ്യം കൃത്യമായി കണ്ടെത്തിയിരിക്കുകയാണ്.
ആരോഗ്യവാന്മാരായ 16 വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇവരോട് രണ്ട് രീതികളിൽ ഉറക്കം ക്രമീകരണം നടത്തി പഠനത്തിന് വിധേയമാക്കി. ഒന്ന്, മൂന്ന് രാത്രികൾ സാധാരണ ഉറക്കം (8.5 മണിക്കൂർ). രണ്ട്, മൂന്ന് രാത്രികൾ ഉറക്ക നിയന്ത്രണം (4.25 മണിക്കൂർ)
ഭക്ഷണം മുതൽ പ്രവർത്തന നിലവാരം, പ്രകാശത്തിലേക്കുള്ള എക്സ്പോഷർ എന്നിവ ക്രമീകരിച്ച് ലാബിൽ ഏഴ് ദിവസം പഠനം നടത്തി. ഓരോ ഉറക്കത്തിന് ശേഷം ഒരു ചെറിയ, ഉയർന്ന തീവ്രതയുള്ള സൈക്ലിങ് വ്യായാമം പൂർത്തിയാക്കി, അതിനു മുമ്പും ശേഷവും അവരുടെ രക്തം പരിശോധിച്ചു.
സമ്മർദത്തിലായിരിക്കുമ്പോഴോ രോഗത്തിനെതിരെ പോരാടുമ്പോഴോ ശരീരം ഉത്പാദിപ്പിക്കുന്ന തന്മാത്രകളാണിവ. ഈ പ്രോട്ടീനുകൾ വളരെക്കാലം ഉയർന്ന നിലയിൽ നിലനിൽക്കുമ്പോൾ, ഇത് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ഹൃദയസ്തംഭനം, കൊറോണറി ഹൃദ്രോഗം, ഏട്രിയൽ ഫൈബ്രിലേഷൻ (ക്രമരഹിതമായ ഹൃദയമിടിപ്പ്) തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
നാലര മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട വീക്കം ഉണ്ടാക്കുന്ന മാർക്കറുകളിൽ വ്യക്തമായ വർധനവിന് കാരണമാകുന്നുണ്ടെന്ന് അവർ കണ്ടെത്തി. വ്യായാമം സാധാരണയായി ഇന്റർല്യൂക്കിൻ-6, ബിഡിഎൻഎഫ് പോലുള്ള ആരോഗ്യകരമായ പ്രോട്ടീനുകളെ വർധിപ്പിക്കുമെങ്കിലും, ഉറക്കം കുറഞ്ഞതിന് ശേഷം ഈ പ്രതികരണങ്ങൾ ദുർബലമായിരുന്നു.
ചെറിയ ദിവസങ്ങളിലെ ഉറക്ക നഷ്ടം പോലും വലിയ ആരോഗ്യ സങ്കീർണ്ണതകളിലേക്ക് നമ്മെ നയിക്കും.
ഉറക്കം ഇപ്പോൾ പലരുടെയും വലിയ പ്രശ്നമാണ് : എത്ര മണിക്കൂർ ഒരു ദിവസം നമ്മൾ ഉറങ്ങാറുണ്ട് ? ഉറക്കമില്ലായ്മ പല രോഗങ്ങളും ഉണ്ടാക്കും : ഉറക്കം കുറയുന്നത് ഹൃദയാരോഗ്യം മോശമാക്കാമെന്നും ഹൃദ്രോഗ സാധ്യത കൂട്ടുമെന്നും ആരോഗ്യ വിദഗ്ധർ
Advertisement

Advertisement

Advertisement

