breaking news New

കോടികളുടെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് കേസിൽ അധോലോക തലവൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ഇസ്മായിൽ ഡോലയെ ഗുജറാത്ത് ഭീകരവിരുദ്ധ സേന കസ്റ്റഡിയിലെടുത്തു

2022‑ൽ വഡോദരയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് 438.64 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ പിടികൂടിയ കേസിലാണ് അറസ്റ്റ്. തുർക്കിയിൽ നിന്ന് നാടുകടത്തി ഇന്ത്യയിലെത്തിച്ച ഇയാളെ ഒക്ടോബർ 31‑നാണ് എ.ടി.എസ് ഔദ്യോഗികമായി കസ്റ്റഡിയിലെടുത്തത്.

മയക്കുമരുന്ന് നിർമ്മാണത്തിനാവശ്യമായ രാസവസ്തുക്കൾ എത്തിച്ചു നൽകുന്നതിലും നിർമ്മിച്ച ലഹരിവസ്തുക്കൾ അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിക്കുന്നതിലും പ്രധാന പങ്കുവഹിച്ചത് സലിം ഡോലയാണെന്ന് എ.ടി.എസ് വ്യക്തമാക്കി. നിയമാനുസൃതമായ സാധനങ്ങൾ കയറ്റി അയക്കുന്ന കണ്ടെയ്നറുകളിൽ ഒളിപ്പിച്ചാണ് ഇയാൾ വിദേശത്തേക്ക് ലഹരി കടത്തിയിരുന്നത്. ഇത് ഏറ്റുവാങ്ങുന്നതിനായി വിവിധ രാജ്യങ്ങളിൽ വ്യാജ കമ്പനികൾ പ്രവർത്തിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

2022 ഡിസംബറിൽ വഡോദരയിലെ സിന്ധ്രോട്ട് ഗ്രാമത്തിലെ കേന്ദ്രത്തിൽ എ.ടി.എസ് നടത്തിയ പരിശോധനയിൽ 87.7 കിലോയിലധികം മെഫെഡ്രോൺ പിടിച്ചെടുത്തിരുന്നു. ഈ എൻ.ഡി.പി.എസ് കേസിൽ ഇതുവരെ 10 പേർ അറസ്റ്റിലായിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ 2024 മാർച്ച് മാസത്തിലാണ് ഇയാൾ തുർക്കിയിൽ പിടിയിലാകുന്നത്. തുടർന്ന് ഏപ്രിലിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) ഇയാളെ ഇന്ത്യയിലെത്തിക്കുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4