ഓഫീസ് ആവശ്യങ്ങൾക്കോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ രണ്ട് സിം കാർഡുകൾ ഉപയോഗിക്കുന്നവരാണോ? ഉയർന്ന മൊബൈൽ റീചാർജ് നിരക്കുകൾ ബുദ്ധിമുട്ടാകുന്നുണ്ടോ? എങ്കിൽ കുറഞ്ഞ ചെലവിൽ കോളുകളും എസ്എംഎസും ലഭ്യമാക്കുന്ന മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി എത്തിയിരിക്കുകയാണ് പൊതുമേഖലാ ടെലികോം സേവനദാതാവായ ബിഎസ്എൻഎൽ.
₹172, ₹184, ₹190 നിരക്കുകളിലുള്ള മൂന്ന് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.
മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ റീചാർജ് ഓപ്ഷനുകൾ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) നിർദേശത്തെ തുടർന്നാണ് ഡാറ്റയില്ലാത്ത പ്രത്യേക പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.
സാധാരണ കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവർക്കും രണ്ട് സിം കാർഡുകൾ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പ്ലാനുകൾ ഏറെ പ്രയോജനകരമാകും. ഇന്റർനെറ്റ് ഉപയോഗിക്കാതെ ഫോൺ കോളുകൾക്കും എസ്എംഎസ് സേവനങ്ങൾക്കും മാത്രം പ്രാധാന്യം നൽകുന്നവർക്കും കുറഞ്ഞ ചെലവിൽ മൊബൈൽ കണക്ഷൻ നിലനിർത്താൻ ഇതിലൂടെ സാധിക്കും.
ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട ഒടിപികൾ സ്വീകരിക്കാനും പ്രധാനപ്പെട്ട സന്ദേശങ്ങൾ ലഭിക്കാനും മാത്രം രണ്ടാമത്തെ സിം ഉപയോഗിക്കുന്നവർക്കും ഈ പ്ലാനുകൾ സഹായകരമാണ്. ഡാറ്റ ഉപയോഗിക്കാത്തതിനും അധിക തുക ചെലവഴിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ഇത്തരം പ്ലാനുകൾ ഉപഭോക്താക്കൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
രണ്ട് സിം ഉപയോഗിക്കുന്നവർക്ക് ആശ്വാസം ! ഡാറ്റ വേണ്ടാത്തവർക്കായി ബിഎസ്എൻഎല്ലിന്റെ മൂന്ന് കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ ; നിരക്കുകൾ ₹172 മുതൽ
Advertisement
Advertisement
Advertisement