breaking news New

അമേരിക്കയിലെ ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

ടെക്സസ് : ​ ഡാളസ് സെൻ്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഞായറാഴ്ച്ച വി: കുർബാനാനന്തരം ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ്റ്റ് മെത്രാപോലിത്താ തിരുമനസ്സ് പ്രോഗ്രാം കിക്ക് ഓഫ് ഉദ്ഘാടനം
ചെയ്തു.

ജൂബിലി കൺവീനർ ശ്രീ. അച്ചു ഫിലിപ്പോസ് സ്വാഗതം ആശംസിച്ചു.
​വികാരി Rev. Fr. ബേസിൽ അബ്രഹാം (വികാരി) ആമുഖ പ്രസംഗം നടത്തി.
Rev. Fr. മാർട്ടിൻ ബാബു (അസ്സോസിയേറ്റ് വികാരി) കളർ സ്ട്രീം സംബന്ധിച്ച് വിശദീകരണം നൽകി.

ജോയിന്റ് കൺവീനർ ശ്രീ അലക്സ് ജോർജ്, ഗോൾഡൻ ജൂബിലി സ്പോൺസേഴ്സിനെ പരിചയപ്പെടുത്തി.

മെഗാ സ്പോൺസർ ആയ ചാമത്തിൽ ഗ്രൂപ്പ് CEO കമാണ്ടർ വർഗ്ഗീസ് ചാമത്തിലും ഭാര്യ ശ്രീമതി ഓമന ചാമത്തിലും ചേർന്ന് സ്പോൺസർ തുക
ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ്റ്റ് മെത്രാപോലിത്താ തിരുമനസ്സിന് കൈമാറി.

കമാണ്ടർ വർഗ്ഗീസ് ചാമത്തിൽ സീ-മീഡിയാ ഇൻ്റർനാഷണൽ അമേരിക്ക & യൂറോപ്പ് റിപ്പോർട്ടറും ജേണലിസ്റ്റ് & മീഡിയ അസോസിയേഷൻ മെമ്പറും ആണ്.

ഗ്രാൻഡ് സ്പോൺസർ Next Level Tax നു വേണ്ടി സിബി മാത്യു & ജിജോ ചാണ്ടി CPA എന്നിവരും, ഗ്രാൻഡ് സ്പോൺസർ Red chilli Indian Restaurant & Taj Mahal Asian Groceries ന് വേണ്ടി ശ്രി ജിയോ ജോൺ വിൻസെന്റ് ജോൺകുട്ടി എന്നിവരും, സ്പോൺസർ തുകയുടെ ആദ്യ ഗഡു ആദരപൂർവം അഭിവന്ദ്യ മെത്രാപോലിത്താക്ക് കൈമാറുകയും ചെയ്തു. തുക ഫൈനാൻസ് കൺവീനർ ബിജു തോമസിന് കൈമാറി.

ഒരു വർഷം നീണ്ടുനിൽക്കുന്ന ചാരിറ്റി പദ്ധതിയുടെ വിശദംശങ്ങൾ ശ്രീ യൽദോ മാത്യു (സെക്രട്ടറി) യോഗത്തിൽ വിശദികരിച്ചു. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ സമാപിച്ചു.


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4