breaking news New

പഴയകാല ഓർമകൾക്ക് പുതുരൂപം ; ഗോൾഡ് സ്പോട്ട് വീണ്ടും വിപണിയിൽ : ഇത്തവണ ക്യാൻ രൂപത്തിൽ !

കൊച്ചി: പഴയ തലമുറയുടെ ഗൃഹാതുര ഓർമകളിൽ ഇടംപിടിച്ച ജനപ്രിയ ഓറഞ്ച് ശീതളപാനീയ ബ്രാൻഡായ ഗോൾഡ് സ്പോട്ട് വീണ്ടും വിപണിയിലെത്തി.

‘ദി സിംഗ് തിങ്’ എന്ന വിശേഷണത്തിലൂടെ ശ്രദ്ധ നേടിയ ബ്രാൻഡിന്റെ തിരിച്ചുവരവ് ഇത്തവണ പുതിയ ക്യാൻ രൂപത്തിലാണ്. കുറഞ്ഞ പഞ്ചസാരയുള്ള പാനീയമായാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

1952-ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഗോൾഡ് സ്പോട്ട് സ്കൂൾ ആഘോഷങ്ങൾ, ജന്മദിനങ്ങൾ, സൗഹൃദ സംഗമങ്ങൾ തുടങ്ങി നിരവധി സന്തോഷനിമിഷങ്ങളുടെ ഭാഗമായിരുന്നു. 1980-കളുടെ മധ്യത്തിൽ അവതരിപ്പിച്ച ‘ദി സിംഗ് തിങ്’ എന്ന പരസ്യപ്രചാരണവും ബ്രാൻഡിന് വലിയ ജനപ്രീതി നേടിക്കൊടുത്തു.

പുതിയ തലമുറയിലേക്ക് കൂടി ബ്രാൻഡിനെ എത്തിക്കുന്നതിന്റെ ഭാഗമായാണ് കൊക്കകോള ഇന്ത്യയുടെ പുനരവതരണം. പഴയ ഉപഭോക്താക്കളുടെ ഓർമകൾ പുതുക്കുന്നതിനൊപ്പം യുവതലമുറയെയും ആകർഷിക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തിൽ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്റ്റോ, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, ആമസോൺ നൗ തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയാണ് പുതിയ ഗോൾഡ് സ്പോട്ട് ലഭ്യമാകുക.

പരിചിതമായ ഓറഞ്ച് രുചിയും പുതിയ അവതരണവുമായി ഗോൾഡ് സ്പോട്ടിന്റെ തിരിച്ചുവരവ് ശീതളപാനീയ വിപണിയിൽ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4