ഫോണുകളിലെ ബ്ലൂ ലൈറ്റ് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. രാത്രിയിലെ ഫോൺ ഉപയോഗം കുറയ്ക്കുമ്പോൾ നിങ്ങളുടെ ശരീരം യാന്ത്രികമായി വിശ്രമിക്കുന്നു, ഇത് നിങ്ങളെ വേഗത്തിൽ ഉറങ്ങാനും കൂടുതൽ സമയം ഉറങ്ങാനും അനുവദിക്കുന്നു.
സ്ഥിരമായ ഉറക്കം രക്തത്തിലെ പഞ്ചസാരയുടെ ബാലൻസുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഉറക്കക്കുറവ് ദീർഘകാല അടിസ്ഥാനത്തിൽ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. ഇത് ടൈപ്പ് 2 ഡയബെറ്റിസ് പോലുള്ള രോഗങ്ങൾക്ക് കാരണമായേക്കാം.
ആഴത്തിലുള്ള ഉറക്കം തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മ ശക്തിയും വർധിപ്പിക്കുന്നു. സ്ക്രീനുകൾ ഉറക്കം തടസപ്പെടുത്തിയില്ലെങ്കിൽ മെച്ചപ്പെട്ട ഏകാഗ്രത, പ്രോബ്ലം സോൾവിങ് എന്നിവ നിങ്ങൾക്ക് കൈവരിക്കാനാകും.
രാത്രിയിൽ കൂടുതൽ നേരം ഫോൺ ഉപയോഗിക്കുന്നത് മൂലം ഉറക്കക്കുറവ് ഉണ്ടാകുന്നു. ഇത് ഉയർന്ന കലോറി ഭക്ഷണങ്ങളോടുള്ള ആസക്തിക്ക് കാരണമാകുകയും വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ചെയ്യും. കൃത്യമായി ഉറങ്ങുന്നതിലൂടെ, നിങ്ങളുടെ മെറ്റബോളിസം നന്നായി പ്രവർത്തിക്കുകയും അടുത്ത ദിവസം നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ചെയ്യും.
ഉറങ്ങുന്നതിനു മുമ്പ് ഫോണിന് ഒരു ഇടവേള നൽകുന്നത് നിങ്ങളുടെ ശരീരത്തിനും തലച്ചോറിനും വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാകാം : കാരണങ്ങൾ ഇതാ...
Advertisement

Advertisement

Advertisement

