breaking news New

മന്ത്രവാദം മുതൽ ഹാനികരമായ ആചാരങ്ങൾ വരെ ; നിയന്ത്രിക്കാൻ നിയമം വരുന്നു : കരട് ബിൽ സർക്കാരിന്

തിരുവനന്തപുരം :
ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുന്‍ ജില്ലാ ജഡ്ജി കെ. ശശിധരന്‍ നായര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

സാമൂഹിക, നിയമ, ഭരണഘടനാ മേഖലകള്‍ വിശദമായി പരിശോധിച്ച സമിതി നിലവിലുള്ള നിയമങ്ങളുടെ പരിമിതികളും മറ്റ് സംസ്ഥാനങ്ങളിലെ സമാന നിയമങ്ങളും പഠിച്ച ശേഷമാണ് കരട് തയ്യാറാക്കിയത്. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ സംരക്ഷണങ്ങളും പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളും സമിതി കണക്കിലെടുത്തിട്ടുണ്ട്.

അമാനുഷികമോ അസാധാരണമായതോ ആയ ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുക, ഭീഷണിപ്പെടുത്തുക, ചൂഷണം ചെയ്യുക, ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ദോഷം വരുത്തുക തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ണ്ണമായും തടയുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും നിയമപരമായ മത-പരമ്പരാഗത ആചാരങ്ങളും പൂര്‍ണ്ണമായും സംരക്ഷിക്കുന്ന വ്യവസ്ഥകളും ഈ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4