breaking news New

ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് നാല് പേർ മരിച്ചു ; 19 പേർ ഗുരുതരാവസ്ഥയിൽ !!

ഘോഘ താലൂക്കിലെ ഖരാഡി ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മദ്യം കഴിച്ചതിന് പിന്നാലെ ആളുകൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. പ്രമുഖ ബ്രാൻഡായ ‘റോയൽ സ്റ്റാഗിന്റെ’ ലേബൽ പതിച്ച കുപ്പികളിൽ വീര്യം കുറഞ്ഞ ലഹരിവസ്തുക്കളും വെള്ളവും കലർത്തി വ്യാജമദ്യമായി വിൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഭാവനഗറിലെ വർതേജിലുള്ള പ്രാദേശിക വ്യാജമദ്യ വ്യാപാരിയും മധ്യപ്രദേശിൽ നിന്നുള്ളയാളും ചേർന്ന് എളുപ്പത്തിൽ പണമുണ്ടാക്കാനാണ് ഇത് വിതരണം ചെയ്തതെന്ന് പോലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 10 വ്യാജമദ്യ വ്യാപാരികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വ്യാജമദ്യത്തിന്റെ സാംപിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മധ്യപ്രദേശിൽ നിന്നാണ് ഈ വ്യാജമദ്യം എത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇതിന്റെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4