മുളന്തുരുത്തി വെട്ടിക്കല്‍ ദയറയിലെ സെന്റ് ഗ്രിഗോറിയോസ് നഗറില്‍ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് വോട്ടിങ്ങിലൂടെ പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചത്. ഫാ. എ.എ. എല്‍ദോസ്, ഫാ. സാംജി ടി. ജോര്‍ജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോള്‍ റമ്പാന്‍ എന്നിവരാണ് പുതിയ മെത്രാന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. അസോസിയേഷന്‍ പ്രസിഡന്റായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായാണ് തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സഭാ മാനേജിങ് കമ്മിറ്റി നിര്‍ദേശിച്ച 6 സ്ഥാനാര്‍ഥികളില്‍ നിന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 3,474 പ്രതിനിധികളില്‍ 1,168 വൈദികരും 2,306 അല്‍മായരും വോട്ടെടുപ്പില്‍ പങ്കാളികളായി. വിദേശത്തുള്ള പ്രതിനിധികള്‍ക്കായി ഓണ്‍ലൈന്‍ വോട്ടിങ് സൗകര്യവും മറ്റുള്ളവര്‍ക്ക് ബാലറ്റ് പേപ്പര്‍ വഴിയുള്ള വോട്ടിങ്ങുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് മുന്‍ മേധാവി കെ.ടി. ചാക്കോ മുഖ്യ വരണാധികാരിയായി പ്രവര്‍ത്തിച്ചു.
തിരഞ്ഞെടുപ്പില്‍ ഫാ. തോമസ് പോള്‍ റമ്പാന് വൈദികരുടെ 894 വോട്ടും അല്‍മായരുടെ 1,892 വോട്ടും ഉള്‍പ്പെടെ ആകെ 2,786 വോട്ടുകള്‍ ലഭിച്ചു.
ഫാ. സാംജി ടി. ജോര്‍ജിന് വൈദികരുടെ 717 വോട്ടും അല്‍മായരുടെ 1,507 വോട്ടും (ആകെ 2,224),
ഫാ. എ.എ. എല്‍ദോസിന് വൈദികരുടെ 811 വോട്ടും അല്‍മായരുടെ 1,380 വോട്ടും (ആകെ 2,191),
ഫാ. ഷിബു വേണാട് മത്തായിക്ക് വൈദികരുടെ 703 വോട്ടും അല്‍മായരുടെ 1,263 വോട്ടും (ആകെ 1,966) ലഭിച്ചു.
തിരഞ്ഞെടുക്കപ്പെട്ട നിയുക്ത മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണ തീയതി സഭാ സിനഡ് പിന്നീട് തീരുമാനിക്കും.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നാല് പുതിയ മെത്രാന്മാരെ തിരഞ്ഞെടുത്തു ...
Advertisement
Advertisement
Advertisement