സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘമാണ് ആരോഗ്യനില വിലയിരുത്തിയത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല. രക്തസമ്മർദവും സാധാരണ നിലയിൽ അല്ലെന്ന് വിദഗ്ധ സംഘം അറിയിച്ചു.
നിലവിൽ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസിന്റെ ചികിത്സ. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ടെന്ന് മകൻ അരുൺ കുമാർ വ്യക്തമാക്കി. അതേസമയം രക്തസമ്മർദവും വൃക്കയുടെ പ്രവർത്തനവും സാധാരണ നിലയിൽ ആയിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ പട്ടത്തെ എസ് ടി യു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം
Advertisement

Advertisement

Advertisement

