ന്യൂഡൽഹി :
സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്ത മുട്ടകൾ കേടായ നിലയിൽ ലഭിച്ചതിനെ തുടർന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പങ്കുവെച്ച പോസ്റ്റ് വൈറലായതോടെയാണ് വിഷയം ചർച്ചയായത്.
ന്യൂസ് 18 ഇന്ത്യ കൺസൾട്ടിങ് എഡിറ്റർ സുശാന്ത് സിൻഹയാണ് തനിക്കുണ്ടായ ദുരനുഭവം ചിത്രങ്ങളും വീഡിയോയും സഹിതം എക്‌സിൽ കുറിപ്പായി പങ്കുവെച്ചത്.
'ഡോ. ഹെൻ' ബ്രാൻഡിന്റെ ഒരു ട്രേ മുട്ടയാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്തതെന്ന് സുശാന്ത് സിൻഹ വ്യക്തമാക്കുന്നു. എന്നാൽ പാക്കറ്റ് തുറന്നപ്പോൾ ഭൂരിഭാഗം മുട്ടകളും ഉപയോഗിക്കാൻ കഴിയാത്തവിധം ചീഞ്ഞതും മോശമായ നിലയിലുമായിരുന്നു.
മുട്ടയുടെ വിലയ്ക്ക് പുറമെ ഡെലിവറി ചാർജുകളും മറ്റ് സർവീസ് ഫീസുകളും ഈടാക്കിയിട്ടും ഇത്തരം നിലവാരമില്ലാത്തതും കേടായതുമായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനെ അദ്ദേഹം കടുപ്പത്തിൽ ചോദ്യം ചെയ്തു.
സുശാന്ത് സിൻഹയുടെ പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവം നേരിട്ട നിരവധി ഉപയോക്താക്കൾ പ്രതികരണവുമായി രംഗത്തെത്തി.
ഓൺലൈൻ ഗ്രോസറിയിൽ ഭക്ഷ്യസുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു ; സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ കേടായ മുട്ടകൾ : മാധ്യമപ്രവർത്തകന്റെ പോസ്റ്റ് വൈറൽ
Advertisement
Advertisement
Advertisement