breaking news New

ദുബായിലേക്കുള്ള വിമാന സർവീസുകൾ വൈകി ; യാത്രക്കാർ ദുരിതത്തിൽ : യാത്രാപദ്ധതികൾ താളംതെറ്റി

ഫ്‌ലൈ ദുബായ്, എമിരേറ്റ്‌സ്, എത്തിഹാദ് തുടങ്ങിയ കമ്പനികളുടെ ദുബായിലേക്കുള്ള വിമാനങ്ങളാണ് പ്രധാനമായും വൈകിയത്.

മദ്ധ്യ ഏഷ്യ, റഷ്യ, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന വിമാനങ്ങളാണ് ഇന്നലെ കാലത്ത് ഏറെ വൈകിയത്. എന്നാല്‍ ദുബായില്‍ നിന്നും പുറപ്പെടെണ്ട വിമാനങ്ങള്‍ ഏതാണ്ട് കൃത്യ സമയത്തു തന്നെ പുറപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സയ്ദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സര്‍വ്വീസുകള്‍ ഏതാണ്ട് സാധാരണ നിലയിലായിരുന്നു.

അതേസമയം, അബുദാബി വിമാനത്താവളത്തില്‍ ചില വിമാനങ്ങള്‍ മാത്രം വൈകിയെങ്കിലും അത് തീര്‍ത്തും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. തിങ്കളാഴ്ച്ച രാവിലെ വ്യാപകമായ രീതിയിലുള്ള തടസ്സങ്ങള്‍ ഒന്നും ഇല്ലാതെയാണ് സര്‍വ്വീസുകള്‍ നടന്നത്. ഷാര്‍ജയിലും സമാനമായ രീതിയില്‍ ചില വിമാന സര്‍വ്വീസുകള്‍ വൈകിയതൊഴിച്ചാല്‍ മറ്റെല്ലാം തന്നെ സാധാരണ നിലയിലായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4