breaking news New

രാവിലെ എഴുന്നേറ്റാൽ ഉടൻ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങൾ ... ചെയ്യേണ്ട കാര്യങ്ങൾ ...

രാവിലെ ഉണര്‍ന്നാല്‍ പോസിറ്റീവായ കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ആ ദിവസത്തിന് ഉന്മേഷം നല്‍കും. പൂര്‍ത്തിയാകാത്ത ജോലികളെക്കുറിച്ച് പിന്നീട് ചിന്തിക്കാം.

രാവിലെ 8 മണിക്കും 9 നും ഇടയിൽ ചായ/ കാപ്പി കുടിക്കാതിരിക്കുക. ഈ സമയത്ത് നിങ്ങളുടെ ശരീരം സ്‌ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നു. കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയുന്ന സമയമായ 9.30 ശേഷം നിങ്ങള്‍ കാപ്പി/ചായ കുടിക്കാം അതിനാൽ എഴുന്നേറ്റ ഉടനെ കാപ്പി /ചായ കുടിയ്‌ക്കരുത്

ഉറക്കമുണർന്നുടൻ ചെറിയ രീതിയില്‍ ഭക്ഷണം കഴിക്കാവുന്നതാണ്. ഈ ഭക്ഷണവും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവ ആയിരിക്കണം.

രാവിലെ എഴുന്നേറ്റ ഉടനെ ചൂടുവെള്ളത്തിലുള്ള കുളി നിങ്ങളുടെ ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നു. അതിനാൽ തണുത്ത വെള്ളത്തിൽ കുളിക്കുക അത് നിങ്ങളെ കൂടുതല്‍ ഉന്മേഷത്തിലാക്കുന്നു.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുക . അതോടൊപ്പം പാലും , മുട്ടയും, ഏത്തക്കായും ഒക്കെ രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4