breaking news New

പൊതുവിദ്യാലയത്തെ ഹൈടെക്കാക്കി പ്രവാസി മലയാളി : കൊല്ലം നിലമേൽ മുരുക്കമൺ സർക്കാർ എയിഡഡ് യു പി സ്കൂളിനെയാണ് 18 കോടി രൂപ മുടക്കി 60,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ലീഫ്റ്റോടുകൂടി ബഹുനില മന്ദിരമാക്കിയത്

കുട്ടികളും രക്ഷകർത്താക്കളും ത്രില്ലടിച്ച നിലയിൽ അതി മനോഹരമായ ഫൈവ് സ്റ്റാർ സ്കൂൾ അതും തങ്ങളുടെ കാർഷിക ഗ്രാമത്തിൽ. ഗ്ലാസ് മേഞ്ഞ നടു മുറ്റത്തോടെ കോൺക്രീറ്റിൽ തീർത്ത നാല് കെട്ട്. രണ്ട് വലിയ ഫാനുകൾ, വിശാലമായ ഡൈനിങ്ങ് ഹാൾ, ഒന്നാന്തരം ശുചി മുറി, ഉഗ്രൻ അടുക്കള, മാലിന്യ സംസ്ക്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്, ലൈബ്രറി, കംപ്യൂട്ടർ ലാബ്. ചില രക്ഷകർത്താക്കൾ പറയുന്നു സൗജന്യമായി പഠിപ്പിക്കുന്ന സർക്കാർ എയിഡ് സ്കൂൾ തന്നെയാണൊ ഇത്. സ്വപ്നത്തിൽ പോലും ഇത്ര സൗകര്യങ്ങളോടെ സ്കൂൾ പ്രവർത്തിക്കുമെന്ന് കരുതിയില്ല.

സ്കൂളിന്റെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണമെന്നെ സ്കൂൾ മാനേജരോട് അഭ്യർത്ഥിച്ചുള്ളു എന്ന് പ്രധാന അധ്യാപിക പറഞ്ഞു. തന്നെ അധ്യാപകൻ ആക്കണമെന്നായിരുന്നു അച്ഛന്റെ മോഹം അത് നടന്നില്ല പക്ഷെ സ്കൂൾ വാങ്ങി മികച്ച സൗകര്യം ഒരുക്കി എന്ന് പ്രവാസിയായ ലക്ഷ്മണൻ നായർ പറഞ്ഞു.

എൽ കെ ജി, യു കെ ജി വിദ്യാർത്ഥികൾക്കും പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഫീസ് സൗജന്യവും.

ഇത്രയും ഒക്കെ പോരെ , മാതൃകയാക്കാവുന്ന കാര്യങ്ങളാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5