മുംബൈ: ഫ്‌ളാറ്റിൽ തനിച്ച് താമസിച്ചിരുന്ന മലയാളി വയോധികയെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ നേപ്പാൾ സ്വദേശി ഗോവയിൽ അറസ്റ്റിലായി. ആലപ്പുഴ സ്വദേശിനിയായ 71കാരി മഹേശ്വരിയെ ഖോപോളിയിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് യഷ് താപ്പേ പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് മഹേശ്വരിയുടെ മൃതദേഹം ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. മക്കൾ വിദേശത്തായതിനാൽ വയോധിക ഫ്‌ളാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയും ഫ്‌ളാറ്റിലെത്തുകയുമായിരുന്നു. ഈ സമയം ഫ്‌ളാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നേപ്പാൾ സ്വദേശിയായ യഷ് താപ്പേയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. മഹേശ്വരി താമസിച്ചിരുന്ന ഫ്‌ളാറ്റിന് സമീപത്താണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. കവർച്ചയ്ക്കിടെയാണ് വയോധികയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ലഹരിക്ക് അടിമയായ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായാണ് കവർച്ച നടത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മുംബൈയിൽ മലയാളി വയോധികയെ കൊലപ്പെടുത്തി കവർച്ച; നേപ്പാൾ സ്വദേശി ഗോവയിൽ പിടിയിൽ
Advertisement
Advertisement
Advertisement