ഡൽഹി :
അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയോ നേരിട്ടെത്തിയോ ഹാജരാകാവുന്ന ഹൈബ്രിഡ് രീതിയിലേക്ക് മാറ്റാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്റെ മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകള്‍ എന്നിവയ്ക്ക് പുറമെ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹി, കന്റോണ്‍മെന്റ് ബോര്‍ഡ് എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. കുട്ടികളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി അവരുടെ പഠനം മുടങ്ങാതിരിക്കാനാണ് ഹൈബ്രിഡ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ലാസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ ഉടന്‍ തന്നെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അതിനിടെ, വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഖനനം, സ്റ്റോണ്‍ ക്രഷിങ് യൂണിറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണതോതിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടായേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തില്‍ തലസ്ഥാന നഗരിയിലെ സ്‌കൂളുകളുടെ പ്രവര്‍ത്തന രീതിയില്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ണായക മാറ്റം വരുത്തി
Advertisement
Advertisement
Advertisement