breaking news New

പുനർജന്മം പ്രതീക്ഷിച്ച് പിതാവിന്റെ മൃതദേഹം 4 വർഷത്തിലേറെ ഫ്രീസറിൽ ; മുംബൈയിൽ മകൾ പിടിയിൽ !!

മുംബൈ :
മലാഡ് ഈസ്റ്റിലുള്ള ഒരു സ്വകാര്യ ഡേകെയര്‍ സെന്ററില്‍ നിന്നാണ് മുതിര്‍ന്ന പൗരന്റെ മൃതദേഹം കണ്ടെടുത്തത്. സെന്ററിലെ പൂട്ടിയിട്ടിരുന്ന മുറിയില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്.

2022-ല്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട പിതാവിന്റെ മൃതദേഹം ഒരു വിദേശ ഏജന്‍സിയുടെ സഹായത്തോടെയാണ് കേടുകൂടാതെ സൂക്ഷിക്കാന്‍ മകള്‍ ശ്രമിച്ചത്.

അതിശീത താപനിലയില്‍ (ഏകദേശം -200 ഡിഗ്രി സെന്റിഗ്രേഡ്) മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന 'ക്രയോണിക്‌സ്' എന്ന സാങ്കേതികരീതിയെക്കുറിച്ച് ഇന്റര്‍നെറ്റിലൂടെ മനസ്സിലാക്കിയാണ് ഇവര്‍ ഇത് പരീക്ഷിച്ചത്.

മൃതദേഹം സൂക്ഷിക്കുന്നതിനും, കേന്ദ്രത്തിനുമായി പ്രതിമാസം 1.6 ലക്ഷം രൂപയോളമാണ് ഇവര്‍ ഇതിനായി ചെലവഴിച്ചിരുന്നത്. ക്രയോണിക്‌സ് രീതിയിലൂടെ മൃതദേഹം നിയമപരമായി യുഎസിലുള്ള പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാനും ഇവര്‍ ശ്രമിച്ചിരുന്നതായി പൊലീസ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4