breaking news New

സ്വർണ്ണവില വീണ്ടും കൂടി : എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറപ്പിച്ച് സ്വർണ്ണവില മുന്നേറുന്നു ...

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലെ വിലയിലും ഓരോ ദിവസവും മാറ്റം സംഭവിക്കുന്നുണ്ട്. ആഭരണങ്ങള്‍ വാങ്ങാനായി ഉപഭോക്താക്കള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടതായി വന്നേക്കാം.

നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ ഏകദേശം ഒന്നര ലക്ഷം രൂപയോളം വില നല്‍കണം. അനുദിനം മാറിമറിയുന്ന സ്വര്‍ണവില നിക്ഷേപകരെയാകെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

വില കൂടിയും കുറഞ്ഞും മുന്നേറുന്നത്, പൊന്നില്‍ നിക്ഷേപിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ നിക്ഷേപകരെ സമ്മര്‍ദത്തിലാക്കുന്നു. 2025 ന്റെ തുടക്കത്തോടെയാണ് സ്വര്‍ണവില വലിയ കുതിപ്പ് നടത്താന്‍ തുടങ്ങിയത്.സ്വര്‍ണവിലയില്‍ ഇനിയും മുന്നേറ്റം ഉണ്ടായേക്കാം. ഓഗസ്റ്റ് മാസത്തില്‍ വെറും ഒരാഴ്ച കൊണ്ട് ഏകദേശം 6,000 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇത് തുടര്‍ന്നും സംഭവിച്ചേക്കാം. വരും ദിവസങ്ങളില്‍ 10 ഗ്രാം സ്വര്‍ണത്തിന് 2, ലക്ഷം രൂപയില്‍ കൂടുതല്‍ വില നല്‍കേണ്ടി വന്നേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4