അമേരിക്കയിലെ ഡാളസ് കേരള അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രീ-നീഡ് പ്ലാനിങ് സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 14 ശനിയാഴ്ച രാവിലെ 10ന് ഡാളസിലെ KAD/ICEC ഹാളിലാണ് പരിപാടി നടക്കുക.
മരണാനന്തര ചടങ്ങുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതിന്റെ പ്രാധാന്യവും അതിലൂടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക സുരക്ഷയും മാനസിക സമാധാനവും സെമിനാറിൽ വിശദീകരിക്കും. അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകളും അധിക ചെലവുകളും ഒഴിവാക്കാൻ ഇത്തരം മുൻകരുതൽ ആസൂത്രണങ്ങൾ എങ്ങനെ സഹായിക്കുമെന്നതും ചർച്ച ചെയ്യും.
ജെയ്നി ജോൺസന്റെ നേതൃത്വത്തിൽ ആർട്ട് ആൻഡ് പെയിന്റിങ് പ്രോഗ്രാമും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കുന്നവർക്കായി ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
ഗാർലൻഡിലെ 3821 Broadway Blvd, Suite 101, Garland, TX എന്ന വിലാസത്തിലുള്ള KAD/ICEC ഹാളിലാണ് പരിപാടി.
കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു അബ്രഹാം, സെക്രട്ടറി മഞ്ജിത് കണിക്കര, ICEC പ്രസിഡന്റ് മാത്യു നൈനാൻ, സെക്രട്ടറി തോമസ് എസ്സോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
CENTRAL MEDIA NEWS DESK | 🌐 cmediaonline.in
അമേരിക്കയിലെ ഡാളസ് കേരള അസോസിയേഷൻ സുവർണ ജൂബിലി നിറവിൽ ; പ്രീ-നീഡ് പ്ലാനിങ് സെമിനാർ നവംബർ 14ന്
Advertisement
Advertisement
Advertisement