കാക്കിനാഡയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകുകയും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുകയും ചെയ്തു. വിശാഖപട്ടണത്ത് ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണത് ബീച്ച് റോഡിലും സീതമ്മധാരയിലും ഗതാഗത തടസ്സത്തിന് കാരണമായി.
ഇന്നലെ രാവിലെ 8:30 മുതല്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് വരെയുള്ള സമയത്തിനുള്ളില്‍ ആന്ധ്രയിലെ അനകാപള്ളി, വിശാഖപട്ടണം ജില്ലകളിലെ പലയിടങ്ങളിലും 200 മില്ലിമീറ്ററിലധികം അതിശക്തമായ മഴ രേഖപ്പെടുത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയോടെ ആന്ധ്രപ്രദേശ്, യാനം തീരങ്ങളില്‍ ‘അര്‍ണാബ്’ ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി. ഈ പ്രക്രിയ അടുത്ത മൂന്ന് മണിക്കൂര്‍ കൂടി തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യാനത്തിന് തെക്ക്, ബാപറ്റ്ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള പ്രദേശത്താണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്നത്. ഈ മേഖലയില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 125 മുതല്‍ 135 കിലോമീറ്റര്‍ വരെയായിരിക്കുമെന്നും, ചില സമയങ്ങളില്‍ ഇത് 150 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയുമെന്നും അറിയിപ്പില്‍ പറയുന്നു.
ചുഴലിക്കാറ്റ് നേരിടാന്‍ ഭരണകൂടം പൂര്‍ണ സജ്ജമാണെന്ന് ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ മാധ്യമങ്ങളോട് പറഞ്ഞു.’സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടറും പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടുത്തെ എല്ലാ വകുപ്പുകളും പൂര്‍ണ ജാഗ്രതയിലാണ്. പൊതുജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സജ്ജരായി രംഗത്തുണ്ട്.’- പ്രവതി പരിദ പറഞ്ഞു.
അർണബ് ചുഴലിക്കാറ്റ് കരതൊട്ടു ; ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴയും നാശനഷ്ടങ്ങളും : വിമാന സർവീസുകൾ റദ്ദാക്കി
Advertisement
Advertisement
Advertisement