breaking news New

സൂപ്പർമാർക്കറ്റുകൾക്ക് പിന്നാലെ വീടുകളിലേക്കും സൈബർ ആക്രമണം? ഫ്രിഡ്ജുകൾ പോലും ഹാക്ക് ചെയ്യപ്പെടുന്നു ; യൂറോപ്പിന് കടുത്ത മുന്നറിയിപ്പുമായി സൈബർ സുരക്ഷാ മേധാവി

യൂറോപ്പിലെ സൂപ്പർമാർക്കറ്റുകളെ ലക്ഷ്യമിട്ടുള്ള തുടർച്ചയായ സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ പുതിയ മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ സൈബർ സുരക്ഷാ മേധാവി. ഇക്കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായി 12 യൂറോപ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകൾ സൈബർ ആക്രമണത്തിന് വിധേയമായതായാണ് റിപ്പോർട്ടുകൾ. ഇതിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് ഫ്രാൻസിലാണ്.

സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതോടെ ഇനി വീടുകളിലെ ഗൃഹോപകരണങ്ങളും സൈബർ ആക്രമികളുടെ ലക്ഷ്യമായേക്കാമെന്നാണ് മുന്നറിയിപ്പ്. സ്മാർട്ട് ഫ്രിഡ്ജുകൾ ഉൾപ്പെടെയുള്ള ഇന്റർനെറ്റുമായി ബന്ധിപ്പിച്ച ഉപകരണങ്ങൾ സുരക്ഷാ ഭീഷണി നേരിടാനുള്ള സാധ്യതയും ഇതോടെ ചർച്ചയാകുകയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ യൂറോപ്പിൽ നിരവധി സൈബർ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ നിലവിലെ സംവിധാനങ്ങൾ എത്രത്തോളം ദുർബലമാണെന്ന ആശങ്ക സർക്കാരുകൾക്കൊപ്പം പൊതുജനങ്ങൾക്കിടയിലും ശക്തമായിട്ടുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ ആക്രമണങ്ങളെ നേരിടാൻ യൂറോപ്പ് എത്രത്തോളം സജ്ജമാണെന്ന ചോദ്യവും ഉയരുന്നു.

ആക്രമണം നടന്നതിന് ശേഷം സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നതിൽ കാര്യമില്ലെന്നും മുൻകൂട്ടിയുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുകയാണ് വേണ്ടതെന്നും യൂറോപ്യൻ യൂണിയൻ സൈബർ സുരക്ഷാ ഏജൻസിയായ ENISAയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ജുഹാൻ ലെപസ്സർ മുന്നറിയിപ്പ് നൽകി.

സൈബർ സുരക്ഷയ്ക്കായി വലിയ സാമ്പത്തിക നിക്ഷേപം ആവശ്യമാണ്. ആവശ്യമായ ഫണ്ട് നേരത്തെ ചെലവഴിച്ച് പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിരുന്നെങ്കിൽ കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ പല ആക്രമണങ്ങളും തടയാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർധിച്ചുവരുന്ന സൈബർ ഭീഷണികളെ നേരിടാൻ കൂടുതൽ സാമ്പത്തിക വിഭവങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

CENTRAL MEDIA NEWS DESK |
🌐www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4