breaking news New

മുല്ലപ്പെരിയാർ അണക്കെട്ടിലെ സമഗ്ര സുരക്ഷാ പരിശോധനയുടെ ആദ്യഘട്ടം പൂർത്തിയായതായി സമിതി ചെയർമാൻ ബൽരാജ് ജോഷി

പരിശോധനാ റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമർപ്പിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും വിശദമായി പരിശോധിക്കുമെന്നും റിപ്പോർട്ട് നിഷ്പക്ഷമായിരിക്കുമെന്നും ബൽരാജ് ജോഷി വ്യക്തമാക്കി.

കൂടുതൽ പരിശോധനകൾ ആവശ്യമാണോ എന്നത് നാളെ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ വിദഗ്ധ സമിതി മുല്ലപ്പെരിയാറിൽ പരിശോധന നടത്തിയത്. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷിയാണ് സമിതി അധ്യക്ഷൻ. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് കേരളത്തിന്റെ പ്രതിനിധിയായും സമിതിയിലുണ്ട്.

കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിലാണ് 2022ൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്. ഇതിന്റെ ഭാഗമായാണ് നിലവിലെ വിദഗ്ധ സമിതിയുടെ പരിശോധന.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4