സംശയകരമായ രീതിയിലുള്ള കോളുകളും നമ്പറുകളും ടെലികോം കമ്പനികൾ തന്നെ നേരിട്ട് കണ്ടെത്തി നൽകണമെന്നതടക്കമുള്ള കർശന നിബന്ധനകളാണ് നിലവിൽ വന്നിരിക്കുന്നത്.
ട്രൂകോളർ പോലുള്ള തേർഡ് പാർട്ടി ആപ്പുകളുടെ പ്രവർത്തനത്തെ പുതിയ നിർദേശങ്ങൾ കാര്യമായി ബാധിച്ചേക്കും. 140xx, 1600xx എന്നീ സീരീസുകളിൽ ആരംഭിക്കുന്ന ഔദ്യോഗിക വാണിജ്യ/സേവന നമ്പറുകളെ ഇനി മുതൽ സ്പാം ആയി തരംതിരിക്കാൻ ഇത്തരം ആപ്പുകൾക്ക് അനുമതിയുണ്ടാകില്ലെന്ന് ട്രായ് ചെയർമാൻ അനിൽ കുമാർ ലാഹോട്ടി വ്യക്തമാക്കി. ഇതിനുപുറമേ, ടെലികോം ഓപ്പറേറ്റർമാരുമായി ഡാറ്റ പങ്കുവെക്കുന്നതും ഇത്തരം ആപ്പുകൾക്ക് നിർബന്ധമാക്കിയിട്ടുണ്ട്.
തട്ടിപ്പ് നമ്പറുകൾക്കെതിരെ നടപടിയെടുക്കാനുള്ള നടപടികളും ട്രായ് കൂടുതൽ എളുപ്പമാക്കി. ഒരു പ്രത്യേക നമ്പറിനെതിരെ നടപടിയെടുക്കാനുള്ള പരാതികളുടെ പരിധി അഞ്ചിൽനിന്ന് മൂന്നായി കുറച്ചു. മൂന്ന് പരാതികൾ ലഭിച്ചാൽ തന്നെ ആ നമ്പർ വിച്ഛേദിക്കുന്നത് അടക്കമുള്ള തീരുമാനങ്ങളിലേക്ക് ടെലികോം കമ്പനികൾക്ക് കടക്കാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നടത്തുന്ന ബൾക്ക് കോളുകൾക്കും കടുത്ത തടയിടും. കമ്പനികൾ ഇത്തരത്തിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ബൾക്ക് കോളുകൾ ചെയ്യുന്നുണ്ടെങ്കിൽ അത് മുൻകൂട്ടി ഓപ്പറേറ്റർമാരെ അറിയിക്കണം. അല്ലാത്തപക്ഷം മിനിറ്റിൽ അഞ്ചു പൈസ നിരക്കിൽ ടെർമിനേഷൻ ചാർജ് ഈടാക്കുകയും ഈ നമ്പറുകൾ സ്പാം പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും.
സ്പാം പരാതികളിൽ കമ്പനികൾ എടുത്ത നടപടികളിൽ തൃപ്തരല്ലാത്ത ഉപഭോക്താക്കൾക്കായി രാജ്യത്ത് ആദ്യമായി അപ്പീൽ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നമ്പറുകളുടെ കെവൈസി വിവരങ്ങൾ കമ്പനികൾ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ട്രായ് നിർദേശം നൽകി.
ഓൺലൈൻ വ്യാജ സന്ദേശങ്ങളും സാമ്പത്തിക തട്ടിപ്പുകളും ചെറുക്കുന്നതിന്റെ ഭാഗമായി ഫോൺ കോളുകൾക്ക് പുതിയ നിയന്ത്രണച്ചട്ടക്കൂടുമായി കേന്ദ്ര സർക്കാരും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും
Advertisement
Advertisement
Advertisement