breaking news New

ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരില്‍ മധുരപലഹാരങ്ങളില്‍ മായം ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയ്ക്കിടെ വിചിത്ര സംഭവങ്ങള്‍ അരങ്ങേറി

ലക്നൗ : വ്യാപകമായി മായം ചേര്‍ത്ത ആഹാരസാധനങ്ങള്‍ വില്‍പന നടത്തുന്നുണ്ടെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സബ് ഡിവിഷനല്‍ മജിസ്ട്രേട്ടിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് പ്രാദേശിക മധുരപലഹാരക്കടയില്‍ റെയ്ഡിനെത്തിയത്.

പരിശോധനയ്ക്കിടെ കടയിലെ ഒരു പലഹാരമെടുത്ത് കഴിക്കാന്‍ റെയ്ഡ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കടയുടമയോട് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഉണ്ടാക്കിയ മധുരപലഹാരം കഴിക്കാന്‍ കൂട്ടാക്കാതിരുന്ന വ്യാപാരി കൈകള്‍ കൂപ്പി നില്‍ക്കുകയാണുണ്ടായത്.

സ്വന്തം കടയിലെ ആഹാരം കഴിക്കാന്‍ ഉടമ വിസമ്മതിക്കുന്നതിന്റെ വീഡിയോ നിലവില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് കടയിലുണ്ടായിരുന്ന പലഹാരങ്ങളുടെ സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും, ബാക്കിയുള്ളവ വില്‍പന നടത്താതെ ഉപേക്ഷിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4