breaking news New

നേപ്പാളിലെ പ്രളയത്തിന് പിന്നാലെ ബിഹാറിലും ഞെട്ടിക്കുന്ന കാഴ്ച ; ഇതുവരെ കാണാത്തത്ര വലുപ്പമുള്ള ഭീമൻ മത്സ്യങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തുന്നു ! മത്സ്യങ്ങള്‍ കഴിച്ച ചിലര്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ !!

പട്ന : പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ബാഗഹയില്‍ സര്‍ക്കാര്‍ അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ബാഗഹ എസ്.ഡി.എം ചാന്ദ്നി കുമാരി മുന്നറിയിപ്പ് നല്‍കി.

പ്രളയത്തിന്റെ കുത്തൊഴുക്കില്‍ വളര്‍ത്തുമീന്‍ കുളങ്ങളും മറ്റും കവിഞ്ഞൊഴുകി മീനുകള്‍ നദികളിലേക്ക് എത്തിയതാകാം ഇതിന് കാരണം. ഇതിനൊപ്പം ചത്ത മൃഗങ്ങളുടെ ശരീരങ്ങള്‍ക്കൊപ്പമാണ് മത്സ്യങ്ങളും ദീര്‍ഘദൂരം ഒഴുകിയെത്തുന്നത്. ഇത് ഇവയില്‍ കടുത്ത അണുബാധയ്ക്ക് കാരണമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തല്‍. ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ വെള്ളപ്പൊക്കമുണ്ടായ ജലാശയങ്ങളില്‍ നിന്നുള്ള മത്സ്യങ്ങള്‍ ഒരു കാരണവശാലും കഴിക്കരുതെന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു.

ഇതുവരെ ഉപയോഗിക്കാത്തതോ കണ്ടിട്ടില്ലാത്തതോ ആയ മീനുകള്‍ ആരും വാങ്ങാനോ ഭക്ഷിക്കാനോ മുതിരരുത്. മത്സ്യം കഴിച്ചതിന് പിന്നാലെ ഛര്‍ദി, വയറിളക്കം, വയറുവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഒട്ടും സമയം കളയാതെ തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടണം. തിരിച്ചറിയാന്‍ കഴിയാത്തതരം മീനുകളെ കണ്ടാല്‍ ഉടന്‍തന്നെ ഫിഷറീസ് വകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് മരിച്ച മനുഷ്യരുടെ മൃതദേഹങ്ങള്‍ അടക്കം മുന്‍പ് ഇന്ത്യയിലെ നദികളിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തി ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തി ഈ വിചിത്ര മത്സ്യങ്ങളുടെ വരവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4