പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റിൽ സംവിധാനം നടപ്പാക്കാനാണ് ആലോചന.
പരീക്ഷണം വിജയകരമാണെന്ന് വിലയിരുത്തിയാൽ പിന്നീട് എല്ലാ പ്രീമിയം ഔട്ട്‌ലെറ്റുകളിലേക്കും സംവിധാനം വ്യാപിപ്പിക്കാനാണ് നീക്കം. ബാങ്കുകളുടെ സഹകരണത്തോടെയായിരിക്കും വെൻഡിങ് മെഷീനുകളിൽ മദ്യം ലഭ്യമാക്കുക.
ടച്ച് സ്‌ക്രീനിലൂടെ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാനും കാർഡ്, യുപിഐ തുടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിലൂടെ പണം നൽകാനും കഴിയും. തുടർന്ന് കുപ്പി മെഷീനിൽനിന്ന് തന്നെ ശേഖരിക്കാനാകും. ഇടപാടിന് ബില്ലും ലഭിക്കും.
അതേസമയം, മെഷീനിലൂടെ മദ്യം തിരഞ്ഞെടുത്ത് പണം അടച്ചശേഷം കൗണ്ടറിൽനിന്ന് മദ്യം കൈമാറുന്ന രീതിയും പരിഗണനയിലുണ്ട്. പരീക്ഷണത്തിന്റെ ഫലം വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക.
ബിവറേജസിലെ ക്യൂവിന് വിട! ഇനി മദ്യം വാങ്ങാൻ മെഷീൻ മതി ; തിരക്ക് കുറയ്ക്കാൻ സെൽഫ് വെൻഡിങ് സംവിധാനവുമായി ബെവ്കോ
Advertisement
Advertisement
Advertisement