breaking news New

ഒരു രൂപക്ക് പുതിയ മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന ഫ്രീഡം പ്രീപെയ്ഡ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു

പുതിയ പ്ലാൻ ഓഗസ്റ്റ് 31 വരെ ലഭിക്കും. 30 ദിവസം കാലാവധിയുള്ള പ്ലാനില്‍ പരിധിയില്ലാത്ത കോളുകളും പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.

എല്ലാ പുതിയ പ്രീപെയ്ഡ് കണക്ഷനുകള്‍ക്കും മറ്റു സേവനദാതാക്കളില്‍ നിന്ന് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ഈ പ്ലാന്‍ ലഭിക്കും. ആകര്‍ഷകമായ മറ്റു വാര്‍ഷിക പ്ലാനുകളും ലഭ്യമാണെന്ന് ബിഎസ്എന്‍എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ. ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5