breaking news New

തിരക്ക് കൂട്ടേണ്ട : ജാഗ്രത മതി : തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല

തിരുവോണ നാളില്‍ ബെവ്‌കോ വില്‍പനശാലകള്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച ബാര്‍ ഉള്‍പ്പടെ പൂര്‍ണമായും അടഞ്ഞുകിടക്കും.

റെക്കോര്‍ഡ് മദ്യവില്‍പന നടക്കുന്ന ദിവസങ്ങളിലൊന്നായ ഉത്രാട നാളിലെ തിരക്ക് ഒഴിവാക്കാന്‍ ഓരോ ചില്ലറവില്‍പന കേന്ദ്രങ്ങളിലും വെബ്‌കോ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. തിരക്കിനിടയിലെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന വില്‍പന കേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ പൊലീസ് നിരീക്ഷണവും വെബ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഈ ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ബെവ്‌കോയില്‍ 512.11 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 460.8 കോടി രൂപയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4