ദുബൈ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് അമാന, ലെറ്റ്സ് വര്‍ക്ക് എന്നിവയുമായി സഹകരിച്ചാണ് ആശയം നടപ്പിലാക്കിയിരിക്കുന്നത്. ഹരിതാഭമായ അന്തരീക്ഷത്തില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനൊപ്പം ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ അവസരം നല്‍കുന്നതാണ് പുതിയ പദ്ധതി.
ഒരു ദിവസത്തേക്ക് 50 ദിര്‍ഹം നിരക്കില്‍ സന്ദര്‍ശകര്‍ക്ക് ഈ വര്‍ക്ക്സ്പേസ് പ്രയോജനപ്പെടുത്താം. ഇതില്‍ ഇരിപ്പിട സൗകര്യത്തിന് പുറമെ ഒരു കാപ്പിയും സൗജന്യമായി ലഭിക്കും. ജോലി ചെയ്യുന്നതിനൊപ്പം യോഗ സെഷനുകള്‍, റണ്ണിംഗ് ക്ലബുകള്‍ തുടങ്ങിയ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളിലും സന്ദര്‍ശകര്‍ക്ക് പങ്കാളികളാകാം. കുട്ടികളുമായി എത്തുന്ന മാതാപിതാക്കള്‍ക്ക് കുട്ടികള്‍ പുറത്തു കളിക്കുന്നത് കണ്ടിരുന്നു ജോലി ചെയ്യാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഒമ്പത് പേര്‍ക്ക് വരെ ഇരിക്കാവുന്ന രണ്ട് മീറ്റിംഗ് റൂമുകളും (ഒരു മണിക്കൂറിന് 200 ദിര്‍ഹവും ഒരു ദിവസത്തേക്ക് 1,200 ദിര്‍ഹവുമാണ് നിരക്ക്), ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുന്നവര്‍ക്കായുള്ള ഫിക്സഡ് ഡെസ്‌കുകളും പ്രൈവറ്റ് ഓഫീസുകളും ഇവിടെയുണ്ട്. ലെറ്റ്സ് വര്‍ക്ക് ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഇതിനുള്ള ബുക്കിംഗ് നടത്താവുന്നതാണ്.
ആറ് മാസത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ആശയം യാഥാര്‍ഥ്യമാക്കിയത്. ഭാവിയില്‍ കൂടുതല്‍ പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ മുന്‍സിപ്പാലിറ്റിക്ക് പദ്ധതിയുണ്ട്. പ്രകൃതിയോടിണങ്ങി ജോലി ചെയ്യുന്നതിനും വിശ്രമിക്കുന്നതിനുമുള്ള പുതിയൊരു അനുഭവമാണ് ഇതിലൂടെ ദുബൈയിലെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ലഭിക്കുന്നത്.
ദുബൈയിലെ പൊതുസ്ഥലങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ ‘വര്‍ക്ക് ഫ്രം പാര്‍ക്ക്’ പദ്ധതിക്ക് അല്‍ ബര്‍ശ പോണ്ട് പാര്‍ക്കില്‍ തുടക്കമായി
Advertisement
Advertisement
Advertisement