രക്ഷകാ, എൻറെ പാപഭാരങ്ങളെല്ലാം നീക്കണേ, ദൈവസ്നേഹം വര്‍ണീച്ചീടാന്‍ വാക്കുകള്‍ പോരാ നന്ദിചൊല്ലിതീര്‍ക്കുവാനീ ജീവിതം പോരാ, പോവുന്നേ ഞാനെന്‍ ഗൃഹം തേടി ദൈവത്തോടൊപ്പമുറങ്ങീടാന്‍ തുടങ്ങി നിരവധി ക്രിസ്തീയഭക്തിഗാനങ്ങള്‍ ടോമിന്‍ തച്ചങ്കരിയുടെ പേരില്‍ ഇറങ്ങിയിട്ടുണ്ട്. പക്ഷെ ഈ പാട്ടുകള്‍ സംഗീതം ചെയ്തത് വയലിന്‍ ജേക്കബ് എന്ന സംഗീതജ്ഞാനായിരുന്നു എന്ന ആരോപണം ശക്തമാവുകയാണ്. നിരവധി സമൂഹമാധ്യമചാനലുകളില്‍ ടോമിന്‍ തച്ചങ്കരിയുടെ സംഗീതപാടവം ചോദ്യം ചെയ്യുന്ന നിരവധി കുറിപ്പുകളാണ് വരുന്നത്.
എആര്‍ റഹ്മാന്റെ ശൈലിയിലുള്ള ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ആയിരുന്നു തച്ചങ്കരിയുടേത്. ഇതെല്ലാം ഇലക്ട്രോണിക് സംഗീതം അറിയുന്ന വയലിന്‍ ജേക്കബ്ബ് തന്നെയാണ് സൃഷ്ടിച്ചതെന്നാണ് ആരോപണം. അന്ന് സംഗീതത്തിന്റെ പേരില്‍ പ്രശസ്തി നേടാന്‍ ദൂരദര്‍ശനില്‍ ടോമിന്‍ തച്ചങ്കരി ഈ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ടോമിന്‍ തച്ചങ്കരിയുടെ സഹധര്‍മ്മിണി പിയാനോ സംഗീതത്തില്‍ റാങ്ക് ജേതാവായിരുന്നു. എന്നാല്‍ ടോമിന്‍ തച്ചങ്കരി ഒരു സംഗീതോപകരണങ്ങളും വായിച്ച് കണ്ടിട്ടില്ല.
അതുപോലെ കളമശേരിയില്‍ കല്യാണമേളം, കുസൃതിക്കാറ്റ്, മാന്ത്രികക്കുതിര തുടങ്ങി പല സിനിമകളിലും സംഗീതസംവിധായകന്റെ പേര് ടോമിന്‍ തച്ചങ്കരിയുടേതാണ്. ഈ സിനിമകളിലെ സംഗീതം നിര്‍വ്വഹിച്ചതും ടോമിന്‍ തച്ചങ്കരിയാണോ എന്ന സംശയവും ഉയരുന്നു.
ഈ ഗാനങ്ങളെല്ലാം ചെയ്തത് വയലിന്‍ ജേക്കബ്ബ് എന്ന സംഗീതഞ്ജനാണെന്ന ആരോപണം മുന്‍പും ഉയര്‍ന്നിരുന്നു. കുമരകം രാജപ്പന്റെ ശിഷ്യനാണ് വയലിന്‍ ജേക്കബ്ബ്. ഇളയരാജയ്‌ക്കൊപ്പവും വയലിന്‍ ജേക്കബ്ബ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
38ാം വയസ്സില്‍ വയലിന്‍ ജേക്കബ്ബ് മരിച്ചതിന് ശേഷം തച്ചങ്കരി എന്ന സംഗീത സംവിധായകന്‍ സംഗീത സംവിധാനത്ത് നിന്നും വിടവാങ്ങിയതോടെയാണ് ഈ സംശയം ഇരട്ടിയായതെന്നും സമൂഹമാധ്യമങ്ങളിലെ കുറിപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.
“തച്ചങ്കരിയുടെ മറ്റൊരു മുഖമോ? ക്രിമിനൽ കേസുകൾക്കൊപ്പം ക്രിസ്തീയ ഭക്തിഗാനങ്ങളും ; ഗാനങ്ങളുടെ ഉറവിടത്തിലും സംശയം”
Advertisement
Advertisement
Advertisement