breaking news New

ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിന്ന് താഴേക്കിട്ട ഭക്ഷണ പാക്കേജ് തലയില്‍ വീണ് വയോധികന് മരിച്ചു

പട്ന :
അനില്‍ കുമാര്‍ സിങ് (65) ആണ് മരിച്ചത്. പട്‌നയിലെ സാരണ്‍ ജില്ലയിലെ പര്‍സുരാംപുര്‍ ജില്ലയിലാണ് സംഭവം. പ്രളയബാധിതര്‍ക്കായി ദുരിതാശ്വാസ പാക്കറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. ഏകദേശം അഞ്ച് കിലോഗ്രാം ഭാരമുള്ള ഭക്ഷണ പൊതിയാണ് തലയില്‍ വീണത്.

ഭക്ഷണം കഴിച്ച ശേഷം വീടിന് പുറത്തിരിക്കുകയായിരുന്നു അനില്‍ കുമാര്‍. പ്രദേശത്തിന് മുകളിലൂടെ താഴ്ന്ന് പറക്കുന്നതിനിടെ ഭക്ഷണ പൊതികള്‍ താഴേക്ക് ഇടുകയും അതിലൊന്ന് അനില്‍ സിങ്ങിന്റെ തലയില്‍ വീഴുകയുമായിരുന്നു. അനില്‍ കുമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4