അയൽക്കാരന്റെ വീടിന്റെ പ്രവേശന കവാടത്തിലേക്കും പരിസരങ്ങളിലേക്കും ദൃശ്യങ്ങൾ ലഭിക്കുന്ന രീതിയിൽ ക്യാമറകൾ ക്രമീകരിക്കുന്നത് വ്യക്തിഗത സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ജസ്റ്റിസ് അജിത് കുമാർ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തന്റെ വീടിന്റെ പ്രവേശന കവാടവും മുറ്റവും വ്യക്തമായി കാണുന്ന വിധത്തിൽ അയൽവാസി സി.സി.ടി.വി സ്ഥാപിച്ചതിനെതിരെ യോഗേന്ദ്ര മൗര്യ എന്നയാൾ നൽകിയ റിട്ട് ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. വീട്ടിലേക്ക് വരുന്നവരുടെയും പോകുന്നവരുടെയും ദൃശ്യങ്ങൾ ഇത്തരത്തിൽ പതിയുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
അയൽവാസികളുടെ സ്വകാര്യതയെ ബാധിക്കുന്ന രീതിയിൽ ക്യാമറകൾ സ്ഥാപിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി, എന്നാൽ ക്യാമറ ഉടനടി നീക്കം ചെയ്യാൻ ഉത്തരവിട്ടില്ല. പകരം പരാതി പരിഹാരത്തിനായി ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കാൻ ഹർജിക്കാരന് നിർദ്ദേശം നൽകി. വിഷയത്തിൽ പരാതി ലഭിച്ചാൽ ജില്ലാ മജിസ്ട്രേറ്റ് ഇരുപക്ഷവും കേട്ട് ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അയൽവാസിയുടെ സ്വകാര്യത ലംഘിക്കുന്ന രീതിയിൽ വീടുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി
Advertisement
Advertisement
Advertisement