മുംബൈയിൽ നിന്നുള്ള ഓർത്തോപീഡിക് സർജനും ഹെൽത്ത് എഡ്യൂക്കേറ്ററുമായ ഡോക്ടർ മനാന് വോറയാണ് സാധാരണക്കാരുടെ കണ്ണ് തുറപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അടുക്കളയിലെ ഏറ്റവും വിഷമയമുള്ള വസ്തുക്കളിൽ ഒന്ന് നാം നിഷ്കളങ്കമായി കരുതുന്ന ഇത്തരം ഡിഷ്‌വാഷ് ലിക്വിഡുകൾ ആകാം എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
നാം ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും പാത്രങ്ങൾ കഴുകുന്ന ദ്രാവകവും തമ്മിൽ നേരിട്ട് ബന്ധമുള്ളതിനാൽ ഇതിന്റെ അപകടസാധ്യത വളരെ വലുതാണ്. കാഴ്ചയിൽ സുരക്ഷിതമെന്ന് തോന്നുമെങ്കിലും ഇവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.
വിപണിയിൽ ലഭിക്കുന്ന പല പ്രമുഖ ഡിഷ്‌വാഷ് ലിക്വിഡുകളിലും ഐസോഥിയാസോളിനോൺസ് എന്ന തരം സിന്തറ്റിക് പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.
ബാക്ടീരിയയും ഫംഗസും വളരുന്നത് തടയാനാണ് ഇത്തരം ശക്തമായ കെമിക്കലുകൾ ഉൽപ്പന്നങ്ങളിൽ ചേർക്കുന്നത്. എന്നാൽ ഇവ ചർമ്മത്തിൽ കടുത്ത അലർജിയും കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് പോലുള്ള അസുഖങ്ങളും ഉണ്ടാക്കാൻ സാധ്യതയുള്ള പ്രകൃതക്കാരാണ്. ദിവസവും ഇത്തരം ലോഷനുകളുമായി സമ്പർക്കത്തിൽ വരുന്നതോടെ കൈകളിലെ ചർമ്മം തകരുകയും ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുകയും ചെയ്യും.
ഇതിനുപുറമെ മനുഷ്യശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തകരാറിലാക്കാൻ പോന്ന എൻഡോക്രൈൻ ഡിസ്‌റപ്റ്ററുകളായി ഇത്തരം കെമിക്കലുകൾ പ്രവർത്തിക്കാമെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അബദ്ധവശാൽ കുട്ടികളുടെ ഉള്ളിൽ ഇത് ചെന്നാൽ ആന്തരിക അവയവങ്ങളുടെ സ്വാഭാവിക ഭിത്തി തകരുകയും ഗുരുതരമായ ആന്തരിക മുറിവുകൾ സംഭവിക്കുകയും ചെയ്ത സംഭവങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പാത്രങ്ങൾ നന്നായി കഴുകി വെള്ളമൊഴിച്ച് തുടച്ചാലും ഈ ലിക്വിഡിന്റെ ചെറിയ അടയാളങ്ങൾ പാത്രങ്ങളിൽ തങ്ങിനിൽക്കാനുള്ള സാധ്യത കൂടുതലാണ്. നാം വീണ്ടും ഈ പാത്രങ്ങളിൽ ചൂടുള്ള ഭക്ഷണം വിളമ്പി കഴിക്കുമ്പോൾ കെമിക്കലുകളുടെ അവശിഷ്ടങ്ങൾ വയറ്റിനുള്ളിലേക്ക് ചെന്നെത്തുന്നു. നിത്യേനയുള്ള ഈ ചെറിയ വിഷബാധ ദീർഘകാലാടിസ്ഥാനത്തിൽ ശരീരത്തിന്റെ പ്രതിരോധ ശേഷിയെപ്പോലും ദോഷകരമായി ബാധിക്കും.
അനാവശ്യമായ കെമിക്കൽ സമ്പർക്കം പരമാവധി കുറയ്ക്കുക എന്നതാണ് ഇതിനുള്ള സുരക്ഷിതമായ മാർഗ്ഗമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു. കഠിനമായ സിന്തറ്റിക് ചേരുവകൾക്ക് പകരം സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള നാച്ചുറൽ അല്ലെങ്കിൽ ഓർഗാനിക് ഡിഷ്‌വാഷിംഗ് പ്രൊഡക്റ്റുകൾ തിരഞ്ഞെടുക്കാം. നാച്ചുറൽ ബയോ-എൻസൈമുകൾ അടങ്ങിയ ലിക്വിഡുകൾ പാത്രങ്ങളിലെ എണ്ണമയം നീക്കാൻ തികച്ചും അനുയോജ്യമാണ്.
കുട്ടികളും വളർത്തുമൃഗങ്ങളും ഉള്ള വീടുകളിൽ ഇത്തരം സ്വാഭാവിക ചേരുവകൾ അടങ്ങിയ ഉൽപ്പന്നങ്ങളിലേക്ക് മാറുന്നത് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കും. ഇതിനുപുറമെ വീട്ടിൽ തന്നെ വിനാഗിരി, ചെറുനാരങ്ങാനീര്, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ചുള്ള പരമ്പരാഗത വൃത്തിയാക്കൽ രീതികളും പരീക്ഷിക്കാവുന്നതാണ്. ജീവിതശൈലിയിലെ ഇത്തരം ചെറിയ മാറ്റങ്ങൾ കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കും.
ഞെട്ടിക്കുന്ന റിപ്പോർട്ട് : അടുക്കളയിൽ പാത്രങ്ങൾ തിളങ്ങാനും എണ്ണമയം നീക്കാനും നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഡിഷ്‌വാഷ് ലിക്വിഡുകൾ ആരോഗ്യത്തിന് കനത്ത ഭീഷണിയാണെന്ന മുന്നറിയിപ്പുമായി പ്രശസ്ത ഡോക്ടർ !!
Advertisement
Advertisement
Advertisement