breaking news New

പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് (ഇ​പി​എ​ഫ്) വ​രി​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മേ​കു​ന്ന പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ

ഇ​നി മു​ത​ൽ വ​രി​ക്കാ​ർ​ക്ക് ത​ങ്ങ​ളു​ടെ പി​എ​ഫ് തു​ക യു​പി​ഐ പേ​യ്‌​മെ​ന്‍റ് ഗേ​റ്റ്‌​വേ വ​ഴി നേ​രി​ട്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പി​ൻ​വ​ലി​ക്കാ​നാ​കും.

ഇ​തി​നാ​യു​ള്ള സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ​താ​യി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യം
അ​റി​യി​ച്ചു.

ഏ​ഴു​കോ​ടി​യി​ല​ധി​കം വ​രു​ന്ന ഇ​പി​എ​ഫ്ഒ വ​രി​ക്കാ​ർ​ക്ക് ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പു​തി​യ ചു​വ​ടു​വ​യ്പ്പ്.

നി​ല​വി​ൽ പി​എ​ഫ് തു​ക പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ പ്രോ​സ​സ് ചെ​യ്യു​ന്ന​തി​ന് വ​ലി​യ സ​മ​യ​താ​മ​സം നേ​രി​ടു​ന്നു​ണ്ട്.

എ​ന്നാ​ൽ പു​തി​യ സം​വി​ധാ​ന​ത്തി​ൽ, വ​രി​ക്കാ​ർ​ക്ക് ത​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ സാ​ധി​ക്കു​ന്ന ഇ​പി​എ​ഫ് ബാ​ല​ൻ​സ് തു​ക കൃ​ത്യ​മാ​യി കാ​ണാ​നാ​കും. തു​ട​ർ​ന്ന് ലി​ങ്ക് ചെ​യ്ത യു​പി​ഐ പി​ൻ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റാം.

ഓ​ട്ടോ സെ​റ്റി​ൽ​മെ​ന്‍റ്് വ​ഴി നി​ല​വി​ൽ മൂ​ന്ന് ദി​വ​സ​ത്തി​ന​കം പ​ണം ല​ഭി​ക്കു​ന്ന​തി​നു​ള്ള പ​രി​ധി ഒ​രു ല​ക്ഷ​ത്തി​ൽ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ​യാ​യി നേ​ര​ത്തെ ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി​ഐ സം​വി​ധാ​ന​വും എ​ത്തു​ന്ന​ത്.

പി​എ​ഫ് വ​രി​ക്കാ​രി​ലേ​ക്ക് സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി വാ​ട്‌​സ്ആ​പ്പ് പ്ലാ​റ്റ്‌​ഫോം ഉ​പ​യോ​ഗി​ക്കാ​നും ഇ​പി​എ​ഫ്ഒ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. അ​ടു​ത്ത ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഈ ​സേ​വ​നം നി​ല​വി​ൽ വ​രും.ഇ​പി​എ​ഫ്ഒ​യു​ടെ ഗ്രീ​ൻ ടി​ക് മാ​ർ​ക്കു​ള്ള ഔ​ദ്യോ​ഗി​ക വാ​ട്‌​സ്ആ​പ്പ് ന​മ്പ​റി​ലേ​ക്ക് ഹ​ലോ എ​ന്ന് ടൈ​പ്പ് ചെ​യ്ത് അ​യ​ച്ച് വ​രി​ക്കാ​ർ​ക്ക് സം​ശ​യ​നി​വാ​ര​ണം ന​ട​ത്താം. വ​രി​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ ഈ ​വാ​ട്‌​സ്ആ​പ്പ് സേ​വ​നം ല​ഭ്യ​മാ​കും. 24 മ​ണി​ക്കൂ​റും ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കും.

പി​എ​ഫ് ബാ​ല​ൻ​സ് അ​റി​യു​ക, അ​വ​സാ​ന​ത്തെ അ​ഞ്ച് ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, ക്ലെ​യിം സ്റ്റാ​റ്റ​സ് എ​ന്നി​വ​യെ​ല്ലാം വാ​ട്‌​സ്ആ​പ്പ് വ​ഴി വി​ര​ൽ​ത്തു​മ്പി​ൽ അ​റി​യാം. കൂ​ടാ​തെ, ഡി​ജി​റ്റ​ൽ തി​രി​ച്ച​റി​യ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​യ ഫേ​സ് ഓ​ഥ​ന്‍റിക്കേ​ഷ​ൻ പോ​ലു​ള്ള​വ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്കും ഡി​ബി​ടി ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​സ​പ്പെ​ട്ട​വ​ർ​ക്കും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ വാ​ട്‌​സ്ആ​പ്പ് വ​ഴി ല​ഭ്യ​മാ​ക്കും.

വി​വി​ധ ഉ​പ​ഭോ​ക്തൃ കോ​ട​തി​ക​ളി​ലും ട്രി​ബ്യൂ​ണ​ലു​ക​ളി​ലു​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ ഇ​പി​എ​ഫ്ഒ ന​ട​ത്തി​യ പ്ര​ത്യേ​ക കാ​മ്പെ​യ്‌​നു​ക​ൾ വ​ൻ വി​ജ​യ​മാ​യ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ധി ആ​പ്കെ നി​ക​ത് പ​രി​പാ​ടി​യി​ലൂ​ടെ ഉ​പ​ഭോ​ക്തൃ കോ​ട​തി​ക​ളി​ലെ കേ​സു​ക​ൾ ഗ​ണ്യ​മാ​യി കു​റ​ച്ചു. പത്തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കെ​ട്ടി​ക്കി​ട​ന്നി​രു​ന്ന ദീ​ർ​ഘ​കാ​ല കേ​സു​ക​ളി​ൽ 45.4 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ കേ​സു​ക​ളു​ടെ എ​ണ്ണ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t