breaking news New

ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രാവീണ്യം അന്താരാഷ്ട്ര നിലവാരത്തില്‍ വിലയിരുത്താനും അവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ മികച്ച കരിയര്‍ ഉറപ്പാക്കാനുമായി രാജ്യത്തെ ആദ്യത്തെ ഏകീകൃത ദേശീയ പരീക്ഷ പ്രഖ്യാപിച്ചു

മുന്‍നിര ആഗോള ടാലന്റ് മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ബോര്‍ഡര്‍പ്ലസ്
(BorderPlus) ആണ് ബ്രിഡ്ജ് (B.R.I.D.G.E-BorderPlus International Deployment and Global Mobility Exam) എന്ന പേരില്‍ ഈ പരീക്ഷ അവതരിപ്പിച്ചത്.

പരീക്ഷയിലൂടെ ഒരു കോടിയിലധികം രൂപയുടെ മെറിറ്റ് അധിഷ്ഠിത സ്‌കോളര്‍ഷിപ്പാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശ ജോലിക്ക് മുന്നോടിയായുള്ള നഴ്‌സുമാരുടെ പരിശീലനച്ചെലവ് ഗണ്യമായി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരീക്ഷാ ഘടന, നഴ്‌സുമാരുടെ പ്രാവീണ്യം, പുതിയൊരു രാജ്യവുമായി പൊരുത്തപ്പെടാനുള്ള മാനസിക കരുത്ത് എന്നിവ കൃത്യമായി അളക്കാന്‍ മൂന്ന് വിഭാഗങ്ങളിലായാണ് പരീക്ഷ തയ്യാറാക്കിയിരിക്കുന്നത്.

അടിസ്ഥാന ക്ലിനിക്കല്‍ കഴിവുകള്‍:

രോഗി സുരക്ഷ, വൈറ്റല്‍സ് പരിശോധന, മരുന്ന് കൈകാര്യം ചെയ്യല്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന നഴ്‌സിംഗ് അറിവ് വിലയിരുത്തുന്നു.

അന്താരാഷ്ട്ര കരിയര്‍ സന്നദ്ധത:

വിവിധ സംസ്‌കാരങ്ങളിലുള്ളവരുമായുള്ള ആശയ വിനിമയം, ഭാഷാ വൈദഗ്ധ്യം, ആഗോള ആരോഗ്യ സംരക്ഷണ മേഖലയെക്കുറിച്ചുള്ള അറിവ് എന്നിവ പരിശോധിക്കുന്നു.

സൈക്കോമെട്രിക് അസസ്‌മെന്റ്:

പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി, പൊരുത്തപ്പെടാനുള്ള കഴിവ്, പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള മികവ് എന്നിവ അളക്കുന്നു.

2026 ജൂലൈ 19 (പരീക്ഷാ ദൈര്‍ഘ്യം: 80 മിനിറ്റ്)

പരീക്ഷാ കേന്ദ്രങ്ങള്‍: കൊച്ചി, പൂനെ, നോയിഡ (BorderPlus ഫിനിഷിംഗ് സ്‌കൂള്‍ കേന്ദ്രങ്ങളില്‍)

യോഗ്യത: ബി.എസ്‌സി നഴ്‌സിംഗ് / ജി.എന്‍.എം ഡിപ്ലോമ (പഠനം കഴിഞ്ഞിറങ്ങിയവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം).

പ്രായപരിധി: 35 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മുന്‍ഗണന. 2026 ബാച്ചിലേക്ക് 300 സീറ്റുകള്‍ മാത്രം (ബാക്കിയുള്ളവര്‍ വെയ്റ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെടും). രജിസ്‌ട്രേഷന്‍ 2026 ജൂണ്‍ 30-ഓടെ അവസാനിക്കും. ഫല പ്രഖ്യാപനം 2026 ഓഗസ്റ്റ് 10 ന്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t