breaking news New

കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കാലവർഷം മെയ്‌ 26 ഓടെ എത്താൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിൽ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സാധാരണ ​ഗതിയിൽ ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിൽ എത്തുന്നത്. ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ആണ് ആദ്യം കാലവർഷം എത്തുന്നത്. 10 ദിവസത്തിനുള്ളിൽ കേരളത്തിലും ഔദ്യോഗികമായി കാലവർഷം എത്തും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t